LiveTV

Live

Sports

ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ

ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ
Summary
ജംഷഡ്പൂര്‍ എഫ്.സി ബംഗലൂരുവിനോട് തോറ്റതാണ് കേരളത്തിന് ഗുണമായത്

ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സെമി പ്രതീക്ഷള്‍ക്ക് വീണ്ടും ചിറക് മുളക്കുന്നു. ജംഷഡ്പൂര്‍ എഫ്.സി ബംഗലൂരുവിനോട് തോറ്റതാണ് കേരളത്തിന് ഗുണമായത്. അതേസമയം വെല്ലുവിളിയുമായി ഗോവ രംഗത്തുണ്ട്.

സീസണില്‍ ഇനി അഞ്ചാമതുള്ള കേരളത്തിനും നാലാമതുള്ള ജംഷഡ്പൂരിനും ശേഷിക്കുന്നത് ഒരു മത്സരം മാത്രം. കേരളത്തിന് 25 ഉം ജംഷഡ്പൂരിന് 26 ഉം പോയിന്റാണുമുള്ളത്. ബ്ലാസ്റ്റേഴ്സിന് അടുത്തത് നേരിടേണ്ടത് ശക്തരായ ബംഗലൂരുവിനെ. ഇവിടെ ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് 28 പോയിന്റാകും. ഗോവയെ നേരിടുന്ന ജംഷഡ്പൂര്‍ തോറ്റാല്‍ ബ്ലാഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് വീണ്ടും ശക്തിപകരും. കേരളം ജയിക്കുകയും ജംഷഡ്പൂര്‍ സമനില വഴങ്ങുകയും ചെയ്താലും കേരളത്തിന് പ്രതീക്ഷയുണ്ട്. അതേസമയം ആറാമതുള്ള ഗോവക്ക് ഇനി രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. രണ്ട് കളിയും ഗോവ ജയിച്ചാല്‍ ഗോവയാകും പ്ലേ ഓഫിലെത്തുന്ന നാലാം ടീം.അതേസമയം ഗോവ ഒരു കളി തോല്‍ക്കുകയും ജംഷഡ്പൂരിനെതിരായ മത്സരം ജയിക്കുകയും ചെയ്താല്‍ കേരളത്തിന് സാധ്തയുണ്ട്. പക്ഷെ, ബ്ലാസ്റ്റേഴ്സിന് ബംഗലൂരുവിനെ മറികടക്കണം. 7 ആം സ്ഥാനത്തുള്ള മുംബൈ അവശേഷിക്കുന്ന രണ്ട് കളി ജയിച്ചാലും കേരളത്തിന്റെ പ്രതീക്ഷക്ക് തിരിച്ചടിയാകും.

ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ