LiveTV

Live

Sports

ആഴ്‌സണലിനെ അട്ടിമറിച്ച് സ്വാന്‍സി സിറ്റി

ആഴ്‌സണലിനെ അട്ടിമറിച്ച് സ്വാന്‍സി സിറ്റി
Summary
പതിനേഴാം സ്ഥാനത്തുള്ള സ്വാന്‍സി സിറ്റിയോട് ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം പിന്നീട് മൂന്ന് ഗോള്‍ വഴങ്ങിയതാണ് ഗണ്ണേഴ്‌സിന് തിരിച്ചടിയായത്....

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന് തോല്‍വി. സ്വാന്‍സി സിറ്റിയാണ് ഗണ്ണേഴ്‌സിനെ അട്ടിമറിച്ചത്. ഹഡേഴ്‌സ് ഫീല്‍ഡിനെ ലിവര്‍പൂള്‍ തോല്‍പ്പിച്ചു. ഫ്രഞ്ച് ലീഗ് കപ്പില്‍ റെനേസിനെതിരെ പിഎസ്ജിയും ജയം കണ്ടു

പതിനേഴാം സ്ഥാനത്തുള്ള സ്വാന്‍സി സിറ്റിയോട് ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം പിന്നീട് മൂന്ന് ഗോള്‍ വഴങ്ങിയതാണ് ഗണ്ണേഴ്‌സിന് തിരിച്ചടിയായത്. 33 ആം മിനിറ്റില്‍ നാച്ചോ മോണ്‍റിയല്‍ ആഴ്‌സണലിനെ മുന്നിലെത്തിച്ചു. എന്നാല്‍ 34 ആം മിനിറ്റില്‍ സാമുവല്‍ റായ്മണ്ടും 61 ആം മിനിറ്റില്‍ ജോര്‍ദാനും സ്വാന്‍സിക്കായി തിരിച്ചടിച്ചു. 86 ആം മിനിറ്റില്‍ സാമുവല്‍ റായമണ്ട് രണ്ടാം ഗോളും കണ്ടെത്തിയതോടെ ആഴ്‌സണല്‍ തോല്‍വി സമ്മതിച്ചു.

അതേസമയം ഹഡേഴ്‌സ്ഫീല്‍ഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ലിവര്‍പൂള്‍ തകര്‍ത്തു. എംറെ കാനും റോബര്‍ട്ടോ ഫിര്‍മിനോയും മുഹമ്മദ് സലായുമായിരുന്നു ലിവര്‍പൂളിനായി ലക്ഷ്യം കണ്ടത്. ഫ്രഞ്ച് ലീഗ് കപ്പില്‍ റെനേസിനെതിരെ പിഎസ്ജിയും ജയം കണ്ടു. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു പിഎസ്ജിയുടെ ജയം.

സൂപ്പര്‍ താരങ്ങളായ കവാനിക്കും നെയ്മറിനും ഗോള്‍ കണ്ടെത്താനായില്ലെന്ന് മാത്രമല്ല കിലിയന്‍ എംബാപ്പെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും ചെയ്തു.