LiveTV

Live

Sports

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്; ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്   

കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്; ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്   
Summary
ജയത്തോടെ 17 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് എത്തി

തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തമായ തിരിച്ചുവരവ്. ഐ.എസ്.എല്ലിലെ അവസാനക്കാരായ ഡല്‍ഹി ഡൈനമോസിനെ സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ജയം ആഘോഷിച്ചത്. ജയത്തോടെ 17 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തേക്ക് എത്തി. ആദ്യ നാലിലെത്താന്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കണമെന്നിരിക്കെ ഡല്‍ഹിക്കെതിരായ ജയം മുന്നോട്ടുള്ള പോക്കിന് നിര്‍ണ്ണായകമായി.

ഒരു ഗോള്‍ വഴങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകള്‍ തിരിച്ചടിച്ചത്. ബ്ലാസ്റ്റേഴ്‌സിനായി ദീപേന്ദ്ര നെഗി, ഇയാന്‍ ഹ്യൂം എന്നിവര്‍ ഗോള്‍ നേടി. ഡല്‍ഹിക്കായി കാലു ഉച്ചെയാണ് വല ചലിപപ്പിച്ചത്. ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായി രുന്നു. കാലു ഉച്ചെ 35ാം മിനുറ്റില്‍ പെനല്‍റ്റിയിലൂടെയാണ് ഡല്‍ഹിക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതി തുടങ്ങി മിനുറ്റുകള്‍ക്കുള്ളില്‍ (48) ദീപേന്ദ്ര നെഗി ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. കോര്‍ണര്‍ക്കില്‍ നിന്നായിരുന്നു നെഗിയുടെ മിന്നും ഗോള്‍. അതിനിടെ സിഫ്‌നിയോസിന് പകരക്കാരനായി വന്ന ഐസ് ലന്‍ഡ് താരം ബ്ലാഡ്‌വിന്‍സണ്‍ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറി.

അദ്ദേഹത്തില്‍ നിന്നുണ്ടായ മുന്നേറ്റം കാണികളെ ആവേശത്തിലാക്കി. പിന്നാലെ 75ാം മിനുറ്റില്‍ കേരളം കാത്തിരുന്ന ഗോളെത്തി. നെഗിയെ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി കിക്ക് ഹ്യൂം വലക്കുള്ളിലാക്കി ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചു. അവസാനത്തില്‍ ഡല്‍ഹിയുടെ ഭാഗത്ത് നിന്നും ചില മുന്നേറ്റങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനെ അങ്കലാപ്പിലാക്കിയെങ്കിലും ഗോള്‍ അകന്നു. കളി അവസാനിക്കാ നിരിക്കെ പ്രഥ്വിക് ചൗധരി ചുവപ്പ് കാര്‍ഡ് പുറത്തായതും ഡല്‍ഹിക്ക് നാണക്കേടായി.