LiveTV

Live

Sports

മൂന്നാം ടെസ്റ്റിനൊരുക്കിയ പിച്ചിനെക്കുറിച്ച് ക്യൂറേറ്റര്‍ പറയുന്നു

മൂന്നാം ടെസ്റ്റിനൊരുക്കിയ പിച്ചിനെക്കുറിച്ച് ക്യൂറേറ്റര്‍ പറയുന്നു
Summary
ബുധനാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം

പരമ്പര കൈവിട്ടെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിലെങ്കിലും വിജയിച്ച് വിമര്‍ശങ്ങളുടെ ശക്തി കുറക്കാനാവും കോഹ്ലിയും സംഘവും ശ്രമിക്കുക. വിമര്‍ശനങ്ങളുടെ ഏറിയ പങ്കും കോഹ്ലിക്ക് തന്നെയാവും. പ്രത്യേകിച്ച് ടീം സെലക്ഷനെക്കുറിച്ച് ഉയര്‍ന്നുവന്ന പരാതികള്‍ കുറച്ചൊന്നുമല്ല. അതും സെവാഗ്, ഗാംഗുലി പോലെയുളള ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ സ്വാധീനമുളളവരില്‍ നിന്നും. എന്നിരുന്നാലും ബുധനാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിലും ഇന്ത്യയെ കാത്തിരിക്കുന്നത് വെല്ലുവിളികള്‍ തന്നെയാണ്. ജൊഹന്നാസ്ബര്‍ഗിലെ വാണ്ടേര്‍സ് സ്റ്റേഡിയത്തിലാണ് മത്സരം.

പേസും ബൗണ്‍സും നിറഞ്ഞ പിച്ചാണ് ഇവിടെയും ഒരുക്കിയിരിക്കുന്നതെന്ന് ക്യുറേറ്റര്‍ വ്യക്തമാക്കുന്നു. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇവിടെ ദക്ഷിണാഫ്രിക്ക ഇറങ്ങിയത് ഒരൊറ്റ സ്പിന്നര്‍മാരും ഇല്ലാതെയായിരുന്നു. അന്ന് ശ്രീലങ്കയെ ആദ്യ ഇന്നിങ്‌സില്‍ 131നും രണ്ടാം ഇന്നിങ്‌സില്‍ 177നും ഒതുക്കിയിരുന്നു. പേസര്‍മാരായിരുന്നു ഈ ഇരുപത് വിക്കറ്റുകളും വീഴ്ത്തിയിരുന്നത്. അതേസമയം ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്ങില്‍ ഹാഷിം അംലയും ജീന്‍പോള്‍ ഡുമിനിയും സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. ശ്രദ്ധിച്ചാല്‍ ബാറ്റ് ചെയ്യാമെന്നര്‍ത്ഥം. എന്നാല്‍ ഇന്ത്യക്ക് ആശ്വാസമേകുന്ന കാര്യവും ഇവിടെയുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ വിജയിച്ച ടെസ്റ്റുകളില്‍ ഒന്ന് ഇവിടെനിന്നാണ്. ഈ പിച്ചില്‍ എന്തായാലും ഫലം ഉണ്ടാകുമെന്നാണ് ക്യുറേറ്റര്‍ വ്യക്തമാക്കുന്നത്.

മൂന്നാം ടെസ്റ്റിനൊരുക്കിയ പിച്ചിനെക്കുറിച്ച് ക്യൂറേറ്റര്‍ പറയുന്നു

തെളിഞ്ഞ കാലവസ്ഥയായിരിക്കും, മഴയുണ്ടാവില്ല, പേസും ബൗണ്‍സും നിറഞ്ഞ പിച്ചായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ബൗളര്‍മാര്‍ ഫോമിലാണെന്നത് ഇന്ത്യക്കും ആശ്വാസമാണ്. ഫീല്‍ഡിങിലും പ്രത്യേകിച്ച് ബാറ്റിങ്ങില്‍ ഇന്ത്യ താളം കണ്ടത്തേണ്ടതുണ്ട്. നാളെ കോഹ്ലിയുടെ അന്തിമ ഇലവനില്‍ ആരെല്ലാം വരും എന്ന് ഉറപ്പായിട്ടില്ല. എന്തായാലും മാറ്റങ്ങള്‍ ഉണ്ടാകും. ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയേക്കും. രഹാനെക്ക് അവസരമുണ്ടാകുമോ എന്ന് ഉറപ്പില്ല.