LiveTV

Live

Sports

അവസാന സെഷനില്‍ ഇന്ത്യയുടെ തിരിച്ചുവരവ്  

അവസാന സെഷനില്‍ ഇന്ത്യയുടെ തിരിച്ചുവരവ്  
Summary
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ അവസാന സെഷനില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ അവസാന സെഷനില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 269 എന്ന നിലയിലാണ്. നായകന്‍ ഫാഫ് ഡുപ്ലെസി(24) കേശവ് മഹാരാജ്(10) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്കായി രവിചന്ദ്ര അശ്വിന്‍ മൂന്നും ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും വീഴ്ത്തി. അവസാന സെഷനില്‍ നാല് വിക്കറ്റുകളാണ് വീണത്. അതും അവസാന പത്തു ഒാവറില്‍ മൂന്നു വിക്കറ്റുകള്‍. ഇതില്‍ രണ്ടെണ്ണം റണ്‍ഔട്ടി ലൂടെയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 94ഉം ഹാശിം അംല 82 റണ്‍സും നേടി. കരുതലോടെയാണ് ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ തന്നെ 50 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. വിക്കറ്റ് നഷ്ടപ്പെടാതെ ലഞ്ചിന് പിരിഞ്ഞു. എന്നാല്‍ രണ്ടാം സെഷനില്‍ അവരുടെ ആദ്യ വിക്കറ്റ് വീണു. 31 റണ്‍സെടുത്ത ഡീന്‍ എല്‍ഗറിനെ അശ്വിന്‍ വീഴ്ത്തി. രണ്ടാം വിക്കറ്റില്‍ അംലയെ കൂട്ടുപിടിച്ച് എയ്ഡന്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെവെച്ച് എയ്ഡനെ അശ്വിന്‍ വീഴ്ത്തി.

അവസാന സെഷനില്‍ ഇന്ത്യയുടെ തിരിച്ചുവരവ്  

പിന്നാലെയെത്തിയ എബി ഡിവില്ലിയേഴ്‌സും അംലയും കൂടി കൂട്ടുകെട്ടുണ്ടാക്കി. 20 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സിനെ ഇഷാന്ത് ശര്‍മ്മ പുറത്താക്കി. എന്നാല്‍ നായകന്‍ ഡുപ്ലെസിയുമൊത്ത് അംല സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുന്നതിനിടെ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ ഉജ്വല ത്രോയില്‍ അംല റണ്‍ഔട്ടായി. തൊട്ടുപിന്നാലെ ഡികോക്കും(0)ഫിലാന്‍ഡറും(0) മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക അപകടം മണത്തു. നാളെ ആദ്യ സെഷനില്‍ തന്നെ ബാക്കിയുളള വിക്കറ്റുകളും വീഴ്ത്താനാവും ഇന്ത്യയുടെ ശ്രമം.