LiveTV

Live

Sports

50 ഓവറില്‍ 500 റണ്‍സ്; അതില്‍ ദ്രാവിഡിന്‍റെ മകന്‍ അടിച്ചുകൂട്ടിയത് 150 റണ്‍സ്, അച്ഛന്‍റെ വഴിയേ മകനും

50 ഓവറില്‍ 500 റണ്‍സ്; അതില്‍ ദ്രാവിഡിന്‍റെ മകന്‍ അടിച്ചുകൂട്ടിയത് 150 റണ്‍സ്, അച്ഛന്‍റെ വഴിയേ മകനും
Summary
ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ വന്‍മതിലായിരുന്ന രാഹുല്‍ ദ്രാവിഡിന്‍റെ പാതയില്‍ തന്നെയാണ് മകന്‍ സമിത് ദ്രാവിഡും.

ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ വന്‍മതിലായിരുന്ന രാഹുല്‍ ദ്രാവിഡിന്‍റെ പാതയില്‍ തന്നെയാണ് മകന്‍ സമിത് ദ്രാവിഡും. അച്ഛന്‍റെ പേര് ചീത്തയാക്കിയില്ലെന്ന് മാത്രമല്ല, ദ്രാവിഡിന് അഭിമാനിക്കാന്‍ കഴിയുന്നത്ര മികവുറ്റ പ്രകടനമാണ് കഴിഞ്ഞ ദിവസം സമിത് പുറത്തെടുത്തത്.

50 ഓവറില്‍ 500 റണ്‍സ്; അതില്‍ ദ്രാവിഡിന്‍റെ മകന്‍ അടിച്ചുകൂട്ടിയത് 150 റണ്‍സ്, അച്ഛന്‍റെ വഴിയേ മകനും

കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍റെ ബിടിആര്‍ കപ്പ് അണ്ടര്‍ 14 ടൂര്‍ണമെന്‍റില്‍ സമിതിന്‍റെ ഒന്നൊന്നര സെഞ്ച്വറിയാണ് സ്വന്തം ടീമിന് കിടിലന്‍ ജയം സമ്മാനിച്ചത്. മല്യ അതിഥി ഇന്‍റര്‍നാഷണല്‍ സ്കൂള്‍ 412 റണ്‍സിന്‍റെ സമാനതകളില്ലാത്ത ജയം പിടിച്ചടക്കിയപ്പോള്‍ 150 റണ്‍സാണ് ജൂനിയര്‍ ദ്രാവിഡ് അടിച്ചുകൂട്ടിയത്. ദ്രാവിഡിന്‍റെ ജന്മദിനത്തിന് ഒരു ദിവസം മുമ്പേയായിരുന്നു പിറന്നാള്‍ സമ്മാനമായി മകന്‍റെ സെഞ്ച്വറി നേട്ടം. സമിതിനൊപ്പം ദ്രാവിഡിന്‍റെ കൂട്ടുകാരന്‍റെ മകനുമുണ്ടായിരുന്നു റണ്‍വേട്ടക്ക്. സുനില്‍ ജോഷിയുടെ മകന്‍ ആര്യന്‍ ജോഷി. 154 റണ്‍സ് അടിച്ചുകൂട്ടിയ ആര്യനായിരുന്നു കളിയിലെ ടോപ് സ്കോറര്‍.

ആര്യനും സമിതും ചേര്‍ന്ന് കെട്ടിപ്പൊക്കിയ കൂട്ടുകെട്ട് ടീമിനെ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 500 റണ്‍സ് എന്ന ഭീമന്‍ ടോട്ടലിലേക്ക് എത്തിക്കുകയായിരുന്നു. വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയ വിവേകാനന്ദ സ്കൂളിന് പക്ഷേ മല്യ അതിഥി സ്കൂളിന്‍റെ തീപ്പൊരി ബോളര്‍മാരുടെ പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 88 റണ്‍സിന് എല്ലാവരും പുറത്തായി. ഏതായാലും അച്ഛന് തന്‍റെ വക കിടിലനൊരു പിറന്നാള്‍ സമ്മാനം നല്‍കാനായതിന്‍റെ സന്തോഷത്തിലാണ് സമിത്.