LiveTV

Live

Sports

ജയസൂര്യയുടെ നടപ്പ് ഊന്നുവടിയുടെ സഹായത്തില്‍

ജയസൂര്യയുടെ നടപ്പ് ഊന്നുവടിയുടെ സഹായത്തില്‍
Summary
1996ലെ ഏകദിന ലോകകപ്പ് നേടിയ അര്‍ജുന രണതുംഗയുടെ സംഘത്തിലെ അംഗമായിരുന്നു ജയസൂര്യ. 15 ഓവറിനുള്ളില്‍ 100 റണ്‍ നേടുകയെന്ന ശ്രീലങ്കന്‍ തന്ത്രം...

ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും അപകടകാരിയായ ബാറ്റ്‌സ്മാനെന്ന വിശേഷണമുള്ള സനത് ജയസൂര്യ ഇപ്പോള്‍ നടക്കുന്നത് ഊന്നുവടികളുടെ സഹായത്തില്‍. കാല്‍മുട്ടിനേറ്റ പരിക്കാണ് ജയസൂര്യക്ക് തിരിച്ചടിയായിരിക്കുന്നത്. 48കാരനായ ജയസൂര്യ ഊന്നുവടിയില്‍ നടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയാണ് പ്രചരിച്ചത്.

കാല്‍മുട്ട് ശസ്ത്രക്രിയക്ക് വിധേയനാകാനിരിക്കുകയാണ് മുന്‍ ക്രിക്കറ്റ് താരം. ശസ്ത്രക്രിയ കഴിഞ്ഞാലും ജയസൂര്യക്ക് ഒരു മാസത്തോളം നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. അതിനുശേഷം മാത്രമേ സാധാരണനിലയില്‍ നടക്കാനാകൂ. 1989ല്‍ ആസ്‌ത്രേലിയക്കെതിരെ തന്റെ ആദ്യ ഏകദിനം കളിച്ച മെല്‍ബണിലേക്കാണ് ജയസൂര്യ ശസ്ത്രക്രിയക്കായി പോകുന്നത്.

1996ലെ ഏകദിന ലോകകപ്പ് നേടിയ അര്‍ജുന രണതുംഗയുടെ സംഘത്തിലെ അംഗമായിരുന്നു ജയസൂര്യ. 15 ഓവറിനുള്ളില്‍ 100 റണ്‍ നേടുകയെന്ന ശ്രീലങ്കന്‍ തന്ത്രം വിജയകരമായി നടപ്പിലാക്കിയത് ഇടംകയ്യന്‍ ഓപണറായിരുന്ന ജയസൂര്യയുടെ നേതൃത്വത്തിലായിരുന്നു. ഏതൊരു ടീമും ആഗ്രഹിക്കുന്ന അച്ചടക്കത്തോടെ പന്തെറിയുന്ന സ്പിന്നര്‍ കൂടിയായിരുന്നു ജയസൂര്യ.

COLOMBO Former Sri Lanka captain Sanath Jayasuriya is suffering from a knee injury and is even unable to walk without crutches. love for Jayasuriya🌹😘 the best pic.twitter.com/IIdvDVtlXS

— خان طارق خان (@MussaTariq) January 4, 2018

110 ടെസ്റ്റുകളും 445 ഏകദിനങ്ങളും കളിച്ചിട്ടുള്ള ജയസൂര്യ ഏകദിനത്തില്‍ 13430 റണ്‍സും ടെസ്റ്റില്‍ 6973 റണ്‍സും നേടി. ടെസ്റ്റില്‍ 98 വിക്കറ്റും ഏകദിനത്തില്‍ 323 വിക്കറ്റും ജയസൂര്യ നേടിയിട്ടുണ്ട്. 2011ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ജയസൂര്യ വിരമിച്ചത്. പിന്നീട് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായി സച്ചിനും പൊള്ളോക്കിനുമൊപ്പം കളിച്ചു. ആദ്യ സീസണില്‍ ചെന്നൈക്കെതിരെ ജയസൂര്യ സെഞ്ചുറിയും നേടിയിരുന്നു.