LiveTV

Live

Sports

രഞ്ജി കീരീടം വിദര്‍ഭക്ക്

രഞ്ജി കീരീടം വിദര്‍ഭക്ക്
Summary
17 പന്തുകളില്‍ നിന്നും നാല് ബൌണ്ടറികളോടെ 17 റണ്‍സെടുത്ത വസീം ജാഫര്‍ സമ്മര്‍ദത്തെ തല്ലിയകറ്റി. ഇതാദ്യമായി രഞ്ജി ഫൈനല്‍ കളിച്ച വിദര്‍ഭ ഇതോടെ കന്നിയങ്കത്തില്‍ തന്നെ

രഞ്ജി ട്രോഫി കിരീടം വിദര്‍ഭക്ക്. കലാശപ്പോരില്‍ കരുത്തരായ ഡല്‍ഹിയെ ഒമ്പത് വിക്കറ്റുകള്‍ക്ക് കീഴടങ്ങിയാണ് വിദര്‍ഭ ചരിത്രത്തിലാദ്യമായി രഞ്ജി ജേതാക്കളായത്. ഡല്‍ഹിയുടെ രണ്ടാം ഇന്നിങ്സ് 280 റണ്‍സിന് അവസാനിച്ചു. 29 റണ്‍ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ വിദര്‍ഭക്ക് നായകന്‍ ഫസലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും സഞ്ജയും വസീം ജാഫറും ചേര്‍ന്ന് ടീമിനെ ജയത്തിലേക്ക് നയിച്ചു. 17 പന്തുകളില്‍ നിന്നും നാല് ബൌണ്ടറികളോടെ 17 റണ്‍സെടുത്ത വസീം ജാഫര്‍ സമ്മര്‍ദത്തെ തല്ലിയകറ്റി. ഇതാദ്യമായി രഞ്ജി ഫൈനല്‍ കളിച്ച വിദര്‍ഭ ഇതോടെ കന്നിയങ്കത്തില്‍ തന്നെ ജേതാക്കളായി.