LiveTV

Live

Sports

പൂനെ സിറ്റിക്ക് തകര്‍പ്പന്‍ ജയം

പൂനെ സിറ്റിക്ക് തകര്‍പ്പന്‍ ജയം
Summary
മാര്‍സിലോ പെരേര പൂനെക്കായി ഹാട്രിക് നേടി. മലയാളി താരം ആഷിഖ് കരുണിയന്‍, ആദില്‍ ഖാന്‍ എന്നിവരായിരുന്നു മറ്റു സ്‌ക്കോറര്‍മാര്‍.

ഐഎസ്എല്ലില്‍ പൂനെ സിറ്റിക്ക് തകര്‍പ്പന്‍ ജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് പൂനെയെ തോല്‍പ്പിച്ചത്. മാര്‍സിലോ പെരേര പൂനെക്കായി ഹാട്രിക് നേടി. മലയാളി താരം ആഷിഖ് കരുണിയന്‍, ആദില്‍ ഖാന്‍ എന്നിവരായിരുന്നു മറ്റു സ്‌ക്കോറര്‍മാര്‍.

സ്വന്തം മൈതാനമായ ശിവഛത്രപതി സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലാണ് പൂനെ സിറ്റി നോര്‍ത്ത് ഈസ്റ്റിനെ കശക്കിയെറിഞ്ഞത്. എട്ടാം മിനിറ്റില്‍ മലയാളിതാരം ആശിഖ് കരുണിയന്‍ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നീട് മാര്‍സിലോ പെരേര കളംനിറഞ്ഞാടി. 28 ആം മിനിറ്റില്‍ പെരേരയുടെ ഗോളില്‍ പൂനെ ലീഡ് രണ്ടാക്കി.

45 ആം മിനിറ്റില്‍ പെരേരയുടെ ഇരട്ടഗോളില്‍ ഗോള്‍പട്ടിക മൂന്നായി. 86 ആം മിനിറ്റില്‍ പെരേര ഹാട്രിക്ക് തികച്ചു. രണ്ട് മിനിറ്റിന് ശേഷം അദില്‍ ഖാന്‍ ഗോള്‍പട്ടിക അഞ്ചാക്കി. ജയത്തോടെ 15 പോയന്റുമായി രണ്ടാം സ്ഥാനത്താണ് പൂനെ.