LiveTV

Live

Sports

ശീതകാല‍ ഒളിമ്പിക്സില്‍ താരങ്ങള്‍ മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്ന് റഷ്യ

ശീതകാല‍ ഒളിമ്പിക്സില്‍ താരങ്ങള്‍ മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്ന് റഷ്യ
Summary
താരങ്ങളുടെ വിലക്ക് നീക്കുന്നതുമായ് ബന്ധപ്പെട്ട് റഷ്യന്‍ ഒളിംപിക് കമ്മിറ്റി വിന്‍റര്‍ ഒളിമ്പിക് അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തി.

2018 ശീതകാല‍ ഒളിമ്പിക്സില്‍ താരങ്ങള്‍ മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്ന് റഷ്യ. ഉത്തേജക മരുന്ന് ആരോപണത്തെ തുടര്‍ന്ന് റഷ്യന്‍ താരങ്ങളെ നേരത്തെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വിലക്കയിയിരുന്നു. ഇതിനിടെയാണ് താരങ്ങള്‍ക്ക് പിന്തുണയുമായി റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി രംഗത്തെത്തിയിരിക്കുന്നത്. ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നാരോപിച്ച് കഴിഞ്ഞയാഴ്ച്ചയാണ് റഷ്യന്‍താരങ്ങളെ അന്താരാഷ്ട്ര ഒളിംപിക്സ് അതോരിറ്റി വിലക്കിയത്. ഇതോടെ 2018 ഫെബ്രുവരിയില്‍ ദക്ഷിണകൊറിയയില്‍ നടക്കാനിരിക്കുന്ന വിന്‍റര്‍ ഗെയിംസിലേക്കുള്ള റഷ്യയുടെ വഴിയടയുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ റഷ്യന്‍ ഒളിമ്പിക് അതോരിറ്റി രംഗത്തെത്തിയിരിക്കുന്നത്.

താരങ്ങളുടെ വിലക്കു നീക്കുന്നതുമായ് ബന്ധപ്പെട്ട് റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി വിന്‍റര്‍ ഒളിമ്പിക് അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തി. ചര്‍ച്ചയില്‍ റഷ്യയില്‍ നിന്നുള്ള പ്രമുഖ കായിക താരങ്ങളും പങ്കെടുത്തു. വിന്‍റര്‍ ഒളിമ്പിക്സില്‍ റഷ്യയെ വിലക്കിയ നടപടിയെ അംഗീകരിക്കില്ലെന്ന് നേരത്തെ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡ്മിന്‍ പുടിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിന്‍ കനത്ത സുരക്ഷയിലാണ് വിന്‍റര്‍ ഒളിമ്പിക്സ് നടക്കുക.

അതിനിടെ പ്രധാന ഒളിമ്പിക്സ് വേദിക്ക് സുരക്ഷയുറപ്പാക്കാന്‍ മാത്രം 420 പോലീസ്, അഗ്നിശമനാ സേനാംഗങ്ങളെ ദക്ഷിണകൊറിയ നിയോഗിച്ചു. ഉത്തരകൊറിയയുടെ മിസൈല്‍ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 5000 സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് വിന്‍റര് ഒളിമ്പിക്സ് അരങ്ങേറുക.