രഞ്ജി ട്രോഫി; വിദര്‍ഭ കൂറ്റന്‍ ലീഡിലേക്ക്, കേരളത്തിന്റെ സാധ്യതകള്‍ മങ്ങി

രഞ്ജി ട്രോഫ്രി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭ കൂറ്റന്‍ സ്കോറിലേക്ക്. രണ്ടാം ഇന്നിങ്സില്‍ വിര്ദഭയുടെ സ്കോര്‍ 6 വിക്കറ്റിന് 430 റണ്‍സായിട്ടുണ്ട്. നാലാം ദിനം കളി അവസാനിക്കുന്പോള്‍ ഓവറോള്‍ ലീഡ് 501 ആണ്. വിദര്‍ഭക്കായി ഫായിസ് ഫസല്‍, അപൂര്‍വ് വാങ്കഡ എന്നിവരുടെ സെഞ്ച്വറിയാണ് വിദര്‍ഭക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.
വസീം ജാഫര്‍ , ഗണേഷ് സതീഷ് എന്നിവര്‍ അര്‍ധസെഞ്ച്വറിയും കുറിച്ചു. നാളെ ഒരൊറ്റ ദിവസം മാത്രം ശേഷിക്കെ കേരളത്തിന്റെ സെമി സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. വിദര്‍ഭയുടെ ആദ്യ ഇന്നിങ്സ് 246നാണ് അവസാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ കേരളത്തിന്റെ ഇന്നിങ്സ് 176ല്‍ ഒതുങ്ങി. ഒന്നാം ഇന്നിങ്സ് ലീഡോടെ ബാറ്റിങ് തുടര്‍ന്ന വിദര്‍ഭ രണ്ടാം ഇന്നിങ്സല്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്.
വിദര്‍ഭക്കായി രണ്ടാം ഇന്നിങ്സില്‍ നായകന് ഫായിസ് ഫസല്‍ 119ഉം എവി വാങ്കഡ 107 റണ്‍സും നേടി. കേരളത്തിനായി ജലജ് സക്സേന മൂന്നും അക്ഷയ് കെസി രണ്ടും വിക്കറ്റ് വീഴ്ത്തി.