LiveTV

Live

Sports

മെസിയുടെ പ്രതിമ രണ്ടാമതും തകര്‍ത്തു

മെസിയുടെ പ്രതിമ രണ്ടാമതും തകര്‍ത്തു
Summary
അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പ്രതിമ രണ്ടാമതും തകര്‍ത്തു

അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പ്രതിമ രണ്ടാമതും തകര്‍ത്തു. അര്‍ജന്റീനിയന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ പ്യൂര്‍ട്ടോ മഡീറോ എന്ന സ്ഥലത്തെ വെങ്കല പ്രതിമയാണ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിമയുടെ രണ്ടു കാലുകളും തകര്‍ത്ത നിലയിലാണ്. എന്നാല്‍ സംഭവത്തിന് പിന്നിലാരാണെന്നും പ്രകോപനത്തിന് പിന്നിലെന്തെന്നും വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മെസിയുടെ പ്രതിമ രണ്ടാമതും തകര്‍ത്തു

ഇക്കഴിഞ്ഞ ജനുവരിയിലാണ് മെസിയുടെ പ്രതിമ ആദ്യം തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2016ലെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ ചിലിയോട് പെനല്‍റ്റിഷൂട്ടൗട്ടില്‍ പരാജയപ്പെട്ടപ്പോള്‍ മെസി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. അതിന് പിന്നാലെയാണ് മെസിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. വിരമിക്കല്‍ പ്രഖ്യാപനം മാറ്റുകയും ദേശീയ ടീമിനായി മെസി തുടര്‍ന്നും പന്ത് തട്ടിയിരുന്നു. സാമൂഹിക വിരുദ്ധരാവാം കൃത്യത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.