LiveTV

Live

Sports

വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് സാക്ഷിയായി കലൂര്‍ സ്റ്റേഡിയം

 വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് സാക്ഷിയായി കലൂര്‍ സ്റ്റേഡിയം
Summary
ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫിനുമൊപ്പം മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും അരങ്ങിലെത്തിയപ്പോള്‍ ഗാലറി ഇളകി മറിഞ്ഞു

വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങുകള്‍ക്കാണ് കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഐഎസ്എല്‍ നാലാം നാലാം സീസണ്‍ സാക്ഷ്യം വഹിച്ചത്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫിനുമൊപ്പം മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും അരങ്ങിലെത്തിയപ്പോള്‍ ഗാലറി ഇളകി മറിഞ്ഞു.

മൈതാനമധ്യത്ത് ഒരുക്കിയ വേദിയിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍. സൈക്കിളിലാണ് ബോളിവുഡിന്റെ സ്വന്തം സല്ലുവെത്തിയത്. പിന്നാലെ കപ്പെത്തി. തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രമോ പാട്ടിന്റെ അകമ്പടിയോടെ ടീമുടമ സച്ചിനും ക്യാപ്റ്റന്‍ ജിങ്കനും വേദിയിലേക്ക്. നൃത്തച്ചുവടുകളുമായി പിന്നാലെ കത്രീനാ കൈഫെത്തി. സല്‍മാനും കത്രീനയും ഒരുമിച്ചുള്ള നൃത്ത വിരുന്ന് ഗാലറിയെ കയ്യിലെടുത്തു. പിന്നാലെ പന്തും പിടിച്ച് മമ്മൂട്ടിയും വേദിയിലേക്ക്
ഐഎസ്‍എല്‍ മേധാവി നിത അംബാനി, കൊല്‍ക്കത്ത ടീമുടമ സൌരവ് ഗാംഗുലി, സച്ചിന്റെ ഭാര്യ അഞ്ജലി തുടങ്ങിയ താരനിരയും ചടങ്ങില്‍ പങ്കെടുത്തു.