LiveTV

Live

Sports

മെസി - റോണോ പോരിന് അന്ത്യമായോ? മാധ്യമങ്ങളുടെ ചോദ്യത്തിന് റൊണാള്‍ഡോ നല്‍കിയ മറുപടി

മെസി - റോണോ പോരിന് അന്ത്യമായോ? മാധ്യമങ്ങളുടെ ചോദ്യത്തിന് റൊണാള്‍ഡോ നല്‍കിയ മറുപടി
Summary
ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണെന്നാണ് പൊതുവെ പറയാറെങ്കില്‍ വന്യതയുടെ സൌന്ദര്യമാണ് കാല്‍പ്പന്ത് കളിക്ക്. വീറും വാശിയും കൂടുമ്പോള്‍ മൈതാനം യുദ്ധാന്തരീക്ഷത്തിന് വഴിമാറും.

ക്രിക്കറ്റ് മാന്യന്‍മാരുടെ കളിയാണെന്നാണ് പൊതുവെ പറയാറെങ്കില്‍ വന്യതയുടെ സൌന്ദര്യമാണ് കാല്‍പ്പന്ത് കളിക്ക്. വീറും വാശിയും കൂടുമ്പോള്‍ മൈതാനം യുദ്ധാന്തരീക്ഷത്തിന് വഴിമാറും. ഓരോ ടീമുകള്‍ക്കും ഓരോ പടത്തലവന്‍മാരുമുണ്ടാകും. ഇവരില്‍ ആരാണ് കേമന്‍ എന്ന ചോദ്യവും ഇതോടെ ഉയരും.

മെസി - റോണോ പോരിന് അന്ത്യമായോ? മാധ്യമങ്ങളുടെ ചോദ്യത്തിന് റൊണാള്‍ഡോ നല്‍കിയ മറുപടി

ഒരു കാലത്ത് പെലെയും മറഡോണയുമായിരുന്നു ഈ പോരില്‍ പടവെട്ടിയിരുന്നതെങ്കില്‍ ഇന്ന് മെസിയും റൊണാള്‍ഡോയുമാണ് മുഖാമുഖം. മികച്ച താരത്തിനുള്ള ഇത്തവണത്തെ ഫിഫ പുരസ്കാരം റൊണാള്‍ഡോ നേടിയതോടെ ഈ നേട്ടത്തില്‍ ഒപ്പത്തിനൊപ്പമായി അര്‍ജന്‍റീനന്‍ പടത്തലവനും പോര്‍ച്ചുഗല്‍ നായകനും. പുരസ്കാര ദാന ചടങ്ങിനിടെ മെസിയും റോണോയും തമ്മിലുള്ള പോരിന് അന്ത്യമായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ക്രിസ്റ്റ്യാനോ നല്‍കിയ മറുപടിയായിരുന്നു ക്ലാസിക്.

'' ലിയോയുമായി ഞാന്‍ മത്സരിക്കുന്നില്ല. ലിയോ എന്നെ പോലൊരു താരമാണ്. ഒരേ കാലഘട്ടത്തില്‍ പന്തു തട്ടുന്നവര്‍. അദ്ദേഹം അഞ്ച് തവണ ഫിഫ പുരസ്കാരം നേടി. ഞാനും. നേരത്തെ പറഞ്ഞതു പോലെ തന്നെ ഞാന്‍ സന്തോഷവാനാണ്. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിലാണ് ഞാനുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഞാന്‍ മികച്ച ഫോമിലാണ്. ശാരീരികമായും മികച്ച അവസ്ഥയിലാണ്. നാളെ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് കാത്തിരുന്ന് കാണാം. ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രവചിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഈ നിമിഷം ഞാന്‍ ആസ്വദിക്കുകയാണ്. ഞാനും മെസിയും തമ്മിലുള്ളത് ഒന്നും അവസാനിച്ചിട്ടില്ല. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തിനും ക്ലബ്ബിനും വേണ്ടി കപ്പുകള്‍ നേടുകയാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.