LiveTV

Live

Sports

കൊച്ചിയില്‍ ഇന്ന് സ്പെയിന്‍-ഇറാന്‍ പോരാട്ടം 

കൊച്ചിയില്‍ ഇന്ന് സ്പെയിന്‍-ഇറാന്‍ പോരാട്ടം 
Summary
ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍-ജര്‍മനി പോരാട്ടം രാത്രി എട്ടിനാണ്.

അണ്ടര്‍-17 ലോകകപ്പ് മൂന്ന് , നാല് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഇന്ന് നടക്കും. കൊച്ചിയില്‍ വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന മത്സരത്തില്‍ സ്പെയിന് ഇറാനാണ് എതിരാളി. ആരാധകര്‍ കാത്തിരിക്കുന്ന ബ്രസീല്‍-ജര്‍മനി പോരാട്ടം രാത്രി എട്ടിനാണ്. ഗ്രൂപ്പ് ഘട്ടത്തില് കളിച്ച സ്പെയിന് വീണ്ടും മലയാള മണ്ണില്‍ പന്തുതട്ടുമ്പോള്‍ പ്രതീക്ഷയിലാണ് കേരളത്തിലെ ആരാധകര്‍. കരുത്തരായ ഫ്രാന്‍സിനെ തറപറ്റിച്ചാണ് സ്പെയിന് ക്വാര്ട്ടറിന് യോഗ്യത നേടിയതെങ്കില്‍ മെക്സിക്കോയെ മറികടന്നാണ് ഏഷ്യന്‍ ശക്തികളായ ഇറാന്റെ ക്വാര്‍ട്ടര്‍ പ്രവേശം.

ഗ്രൂപ്പ് ഘട്ടത്തില് മൂന്നു കളികളിലും ആധികാരിക ജയം നേടിയെത്തിയ ഫ്രാന്സിനെ പ്രീ ക്വാര്ട്ടറിലെ ഇഞ്ചുറി ടൈമില്‍ ആബേല് റൂയിസിന്റെ ഗോളിലൂടെയാണ് സ്പെയിന്‍ മറികടന്നത്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന നാലാം ക്വാര്‍ട്ടര്‍ പോരാട്ടത്തിന് വേദിയാകുന്നത് കൊല്ക്കത്തയിലെ സാള്ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ്. ഏറെ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ബ്രസീലും ജര്മ്മനിയും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പ്രതീക്ഷിക്കുന്നത് ഒരു സോക്കര്‍ യുദ്ധം തന്നെയാണ്.

ഈ ടൂര്ണമെന്റില് ആതിഥേയരായ ഇന്ത്യക്കും ബ്രസീലിനുമായിരുന്നു ഏറ്റവും കൂടുതല്‍ കാണികളെ ലഭിച്ചതെന്നതിനാല്‍ കൊല്‍ക്കത്തയിലെ മത്സരത്തെ വലിയ പ്രധാന്യത്തോടെയാണ് ഏവരും ഉറ്റുനോക്കുന്നത്. ഈ രണ്ട് ടീമുകളിലൊന്നിനെ ക്വാര്ട്ടറില്‍ നഷ്ടപ്പെടുമെന്നത് നിരാശ പകരുന്നതുമാണ്