LiveTV

Live

Sports

കാറപകടത്തിന്റെ ഞെട്ടലിലും കളി കാണാന്‍ കൊച്ചിയിലെത്തിയ തമിഴ് പേസും ബ്രസീല്‍ ആരാധകര്‍

കാറപകടത്തിന്റെ ഞെട്ടലിലും കളി കാണാന്‍ കൊച്ചിയിലെത്തിയ തമിഴ് പേസും ബ്രസീല്‍ ആരാധകര്‍
Summary
കടുത്ത ബ്രസീൽ ആരാധകരായ ഇവരുടെ കാർ വഴിയിൽ അപകടത്തിൽ പെട്ടെങ്കിലും കളി ഒഴിവാക്കാൻ കൂട്ടാക്കിയില്ല.

കൊച്ചിയിലെ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരം കാണാൻ ബംഗളൂരുവിൽ നിന്നും ആരാധകർ. കടുത്ത ബ്രസീൽ ആരാധകരായ ഇവരുടെ കാർ വഴിയിൽ അപകടത്തിൽ പെട്ടെങ്കിലും കളി ഒഴിവാക്കാൻ കൂട്ടാക്കിയില്ല.

കാറപകടത്തിന്റെ ഞെട്ടലിലും കളി കാണാന്‍ കൊച്ചിയിലെത്തിയ തമിഴ് പേസും ബ്രസീല്‍ ആരാധകര്‍

കാണികളുടെ ആരവങ്ങൾക്കിടെയാണ് തമിഴ് പേസും ഫാൻസിനെ കണ്ടുമുട്ടിയത്. കറുത്ത മുണ്ടിന് മുകളിൽ ബ്രസീൽ ജഴ്സിയണിഞ്ഞ് മുഖത്ത് ചായം തേച്ച് ടിപ്പിക്കൽ ഫാൻസ്. ബംഗളൂരുവിൽ സോഫ്റ്റ് വെയർ കമ്പനി ജീവനക്കാരായ ഇവർ ഫുട്ബോളിനെ അതിരറ്റ് സ്നേഹിക്കുന്നവരാണ്. അതുകൊണ്ടാണ് വഴിക്ക് അപകടമുണ്ടായിട്ടും കളി ഒഴിവാക്കാതെ ഇവിടെയെത്തിയത്. ബ്രസീലിന്റെ മറ്റു മത്സരങ്ങളും കാണും. ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ദക്ഷിണേന്ത്യൻ വേദിയിൽ ഇല്ലാത്തതിന്റെ നിരാശയും ഇവർ പങ്കുവെച്ചു.