LiveTV

Live

Sports

വിജയപരമ്പരക്ക് പിന്നാലെ റാങ്കിംങിലും നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍

വിജയപരമ്പരക്ക് പിന്നാലെ റാങ്കിംങിലും നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍
Summary
ഏകദിന ബൗളര്‍മാരില്‍ ഇന്ത്യക്കാരില്‍ ജസ്പ്രീത് ബൂംറയും അക്ഷര്‍ പട്ടേലുമാണ് ആദ്യ പത്തിലുള്ളത്.

ഓസീസിനെതിരായ ഏകദിന പരമ്പര നേടിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ റാങ്കിങ്ങിലും മുന്നേറ്റമുണ്ടാക്കി. നായകന്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ രോഹിത് ശര്‍മയും മികച്ച മുന്നേറ്റം നടത്തി.

ഓസിസിനെതിരായ ഏകദിന പരമ്പരയില്‍ കാര്യമായി തിളങ്ങാനായില്ലെങ്കിലും 877 പോയിന്റുമായി വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം പിടിച്ചെടുത്തു. അഞ്ചാം ഏകദിനത്തില്‍ സെഞ്ച്വറി ഉള്‍പ്പെടെ പരമ്പരയില്‍ 296 റണ്‍സ് നേടിയതാണ് രോഹിത് ശര്‍മക്ക് ഗുണമായത്. കരിയറിലെ ഏറ്റവും ഉയര്‍ന്ന പോയിന്‍റായ 790 ഉമായി രോഹിത് അഞ്ചാം സ്ഥാനത്തേക്കാണ് മുന്നേറിയത്. നാല് സ്ഥാനമാണ് രോഹിത് മെച്ചപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തെത്തിയതാണ് രോഹിതിന്റെ കരിയര്‍ ബെസ്റ്റ്.

പരമ്പരയിലെ മറ്റൊരു താരം അജിങ്ക്യ രഹാനെ നാല് സ്ഥാനം മെച്ചപ്പെടുത്തി 24 ആം സ്ഥാനത്തെത്തി. ഓസീസ് നിരയില്‍ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചുമാണ് കാര്യമായി നേട്ടമുണ്ടാക്കിയത്. 865 പോയിന്റുള്ള വാര്‍ണര്‍ റാങ്കിങ്ങില്‍ കോഹ്‌ലിക്ക് പിറകില്‍ രണ്ടാമതാണ്. ആദ്യ പത്തില്‍ മറ്റ് ഇന്ത്യക്കാരാരുമില്ല.

ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ ഇമ്രാന്‍ താഹിറാണ് മുന്നില്‍. ഏകദിന ബൗളര്‍മാരില്‍ ഇന്ത്യക്കാരില്‍ ജസ്പ്രീത് ബൂംറയും അക്ഷര്‍ പട്ടേലുമാണ് ആദ്യ പത്തിലുള്ളത്. 671 പോയിന്റുള്ള ബൂംറ അഞ്ചാമതും 663 പോയിന്റുള്ള അക്‌സര്‍ പട്ടേല്‍ എട്ടാം സ്ഥാനത്തുമാണ്. യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരും നേട്ടമുണ്ടാക്കിയ താരങ്ങളാണ്.