LiveTV

Live

Sports

ഓസീസിനെതിരായ ട്വന്‍റി 20: ടീം ഇന്ത്യയില്‍ നെഹ്റയും ധവാനും; യുവി പുറത്ത് തന്നെ

ഓസീസിനെതിരായ ട്വന്‍റി 20: ടീം ഇന്ത്യയില്‍ നെഹ്റയും ധവാനും; യുവി പുറത്ത് തന്നെ
Summary
ആശിഷ് നെഹ്റയും ധവാനും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ രഹാനയെയും യുവരാജിനെയും റെയ്നയയെും പരിഗണിച്ചില്ല.

ആസ്ട്രേലിയക്കെതിരായ ട്വന്‍റി-20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആശിഷ് നെഹ്റയും ധവാനും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ രഹാനയെയും യുവരാജിനെയും റെയ്നയയെും പരിഗണിച്ചില്ല.

ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് വലിയ മാറ്റം വരുത്തിയാണ് ട്വന്‍റി-20 ടീം എംഎസ്കെ പ്രസാദ് അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം ആശിഷ് നെഹ്റ 15 അംഗ ടീമില്‍ തിരിച്ചെത്തി. ഏകദിന പരമ്പരയില്‍ ‍കളിക്കാതിരുന്ന ശിഖര്‍ ധവാനെ പക്ഷെ, ട്വന്‍റി-20 യില്‍ കളിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ മികച്ച ഫോമിലേക്കുയര്‍ന്ന അജിങ്ക്യ രഹാനയെ ടീമില്‍ നിന്ന് ഒഴിവാക്കി. വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക് ഇടംനേടിയപ്പോള്‍ ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന അശ്വന്‍, ജഡേജ എന്നിവരെ ഇത്തവണയെയും പരിഗണിച്ചില്ല. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ക്കും അവസരം ലഭിച്ചില്ല. റെയ്നയെ വീണ്ടും അവഗണിച്ചപ്പോള്‍ യുവരാജിനെയും റിഷഭ് പന്തിനെയും പരിഗണിച്ചില്ല. പല താരങ്ങളെയും പരിഗണിക്കാതിരുന്നതിനെതിരെ വിമര്‍ശവും ശക്തമായിട്ടുണ്ട്. അക്ഷര്‍ പട്ടേല്‍, യുസ്‍വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍, ഭുംറയും ഭുവന്വേശ്വറും നെഹ്റയുമാണ് പേസര്‍മാര്‍.

കൊഹ്‍ലി നയിക്കുന്ന ടീമില്‍ രോഹിത് ശര്‍മ, കെല്‍ രാഹുല്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് റാഞ്ചിയിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം പത്തിന് ഗോഹട്ടിയിലും മൂന്നാമത്തേത് 13 ന് ഹൈദരാബാദിലും നടക്കും.