LiveTV

Live

Sports

പാകിസ്താനില്‍ നിന്നൊരു പേസര്‍കൂടി; അരങ്ങേറ്റത്തില്‍ എട്ട് വിക്കറ്റ് വീഴ്ത്തി 

പാകിസ്താനില്‍ നിന്നൊരു പേസര്‍കൂടി; അരങ്ങേറ്റത്തില്‍ എട്ട് വിക്കറ്റ് വീഴ്ത്തി 
Summary
അരങ്ങേറ്റത്തില്‍ തന്നെ 47 വര്‍ഷം പഴക്കമുളള റെക്കാര്‍ഡാണ് ഷഹീന്‍ തകര്‍ത്തത്

ഫാസ്റ്റ് ബൌളര്‍മാരുടെ പറുദീസയായ പാക്കിസ്താനില്‍ നിന്നും പുതിയൊരു ഫാസ്റ്റ് ബൌളര്‍ കൂടി. പതിനേഴുകാരനായ ഷഹീന്‍ ഷാ അഫ്രീദിയെ ബൌളിങ് കൊടുങ്കാറ്റെന്നാണ് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. അരങ്ങേറ്റത്തില്‍ തന്നെ 47 വര്‍ഷം പഴക്കമുളള റെക്കാര്‍ഡാണ് ഷഹീന്‍ തകര്‍ത്തത്. പാക്കിസ്ഥാനിലെ ആഭ്യന്തര ടൂര്‍ണമെന്റായ ഖായിദെ ആസാം ട്രോഫി മത്സരത്തില്‍ റാവല്‍പിണ്ടിക്കെതിരേ ഖാന്‍ റിസര്‍ച്ച് ലബോറട്ടറിക്കുവേണ്ടിയാണ് ഷഹീന്‍ അഫ്രീദി അരങ്ങേറിയത്.

15 ഓവറില്‍ നിന്ന് 39 റണ്‍സ് വിട്ടുകൊടുത്ത് ഈ പേസ് ബൌളര്‍ നേടിയത് എട്ട് വിക്കറ്റ്.1973-74 സീസണില്‍ നദീം മാലിക്ക് നേടിയ 58 റണ്‍സിന് എട്ട് വിക്കറ്റ് എന്ന റെക്കോഡാണ് ഷഹീന്‍ സ്വന്തംപേരിലാക്കിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എട്ട് വിക്കറ്റുകള്‍ നേടാന്‍ സാധിക്കുകയെന്നത് ഏറെ സന്തോഷം നല്‍കുന്നുണ്ടെന്ന് ഷഹീന്‍ പ്രതികരിച്ചു. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ധാക്ക ഡൈനാമിറ്റ്‌സിനു വേണ്ടി കരാറൊപ്പിട്ട ഷഹീന് മികച്ച പ്രകടനം നടത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ധാക്ക ഡൈനാമിറ്റ്‌സിന് വേണ്ടിയാണ് ഷാഹിദ് അഫ്രീദി, കുമാര്‍ സംഗക്കാര, ഷെയ്ന്‍ വാട്‌സണ്‍ തുടങ്ങിയ പ്രമുഖര്‍ കളിക്കുന്നത്.