LiveTV

Live

Sports

ലോകകപ്പ് യോഗ്യത: സ്‍പെയിന് തകര്‍പ്പന്‍ ജയം

ലോകകപ്പ് യോഗ്യത: സ്‍പെയിന് തകര്‍പ്പന്‍ ജയം
Summary
മത്സരത്തില്‍ ഇസ്ക്കോ ഇരട്ടഗോള്‍ നേടി.

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇറ്റലിക്കെതിരെ സ്പെയിന് തകര്‍പ്പന്‍ ജയം. ഏകപക്ഷീമായ മൂന്ന് ഗോളിനായിരുന്നു സ്പാനിഷ് ജയം. മത്സരത്തില്‍ ഇസ്ക്കോ ഇരട്ടഗോള്‍ നേടി.

ലോകകപ്പ് യോഗ്യത: സ്‍പെയിന് തകര്‍പ്പന്‍ ജയം

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഇറ്റലിയുടെ പ്രതിരോധക്കോട്ട തകര്‍ന്നുവീണു. അരങ്ങേറ്റക്കാരന്‍ മാര്‍ക്കോ അസെന്‍സിയോയില്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സ്പാനിഷ് സംഘമെത്തിയത്. എന്നാല്‍ തകര്‍ത്താടിയത് ഇസ്ക്കോയും അല്‍വാരോ മൊറോട്ടയും. പതിമൂന്നാം മിനിറ്റിലായിരുന്നു ഇസ്ക്കോയുടെ ആദ്യഗോള്‍. അതൊരു തുടക്കം മാത്രം. വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനപോലെ ഇസ്ക്കോ വീണ്ടും ഇറ്റാലിയന്‍ പ്രതിരോധം കീറിമുറിച്ചു.. 77 ആം മിനിറ്റില്‍ സെര്‍ജിയോ റാമാസിന്റെ പാസില്‍ മൊറാട്ടയുടെ വക മൂന്നാം ഗോള്‍.

യോഗ്യത റൌണ്ടിലെ ഗ്രൂപ്പ് ജി മത്സരത്തില്‍ ഇറ്റലി നേരിട്ടത് നാണംകെട്ട തോല്‍വി. ഗ്രൂപ്പില്‍ 18 പോയിന്റോടെ സ്പെയിന്‍ ഒന്നാം സ്ഥാനത്തുമെത്തി. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്വന്തം മണ്ണില്‍ തോറ്റിട്ടില്ലെന്ന ചരിത്രം സ്പാനിഷ് സംഘം ആവര്‍ത്തിച്ചു. കഴിഞ്ഞ യൂറോ കപ്പില്‍ എതിരില്ലാത്ത രണ്ടുഗോളിന് ഇറ്റലിയോട് തോറ്റതിന്റെ മധുരപ്രതികാരം കൂടിയായിരുന്നു ജയം.