LiveTV

Live

Sports

ലങ്കന്‍ പരമ്പര തൂത്തുവാരി ഇന്ത്യ 

ലങ്കന്‍ പരമ്പര തൂത്തുവാരി ഇന്ത്യ 
Summary
അവസാന ഏകദിനത്തില്‍ 6 വിക്കറ്റിനാണ് ലങ്കയെ തോല്‍പ്പിച്ചത്

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. അവസാന ഏകദിനത്തില്‍ 6 വിക്കറ്റിനാണ് ലങ്കയെ തോല്‍പ്പിച്ചത്. ഇന്ത്യക്കായി വിരാട് കോഹ്‍ലി സെഞ്ച്വറി നേടി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്കയുടെ സമ്പാദ്യം 238 റണ്‍സായിരുന്നു. ഉപ്പുല്‍ തരംഗ, ഏയ്ഞ്ചലോ മാത്യൂസ്, ലാഹിറു തിരിമാനെ എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്ക്കാനായില്ല. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ അഞ്ച് വിക്കറ്റാണ് നേടിയത്.

ഏകദിനത്തില്‍ 100 പേരെ സ്റ്റംപ് ചെയ്ത ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡ് എം എസ് ധോണി സ്വന്തമാക്കുന്നതിനും കൊളംബോ സാക്ഷിയായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയെയും അജിങ്ക്യ രഹാനെയും തുടക്കത്തില്‍ നഷ്ടമായെങ്കിലും വിരാട് കോഹ്‍ലിയും കേദാര്‍ ജാദവും ഒന്നിച്ചതോടെ സ്കോറിന് വേഗത കൂടി. കോഹ്‍ലി തന്റെ മുപ്പതാം ഏകദിന സെഞ്ച്വറിയും കൊളംബോയില്‍ കുറിച്ചു. കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് തികക്കാനും കോഹ്‍ലിക്കായി. ഒടുവില്‍ 46.3 ഓവറില്‍ നാല് വിക്കറ്റിന് ഇന്ത്യ ലക്ഷ്യം മറികടന്നു. നേരത്തെ ടെസ്റ്റിലും ഇന്ത്യ സന്പൂര്‍ണ ജയം നേടിയിരുന്നു