LiveTV

Live

Sports

എം.എസ്.കെക്ക് രക്ഷയില്ല; എം.എസ്.ഡി ആരാധകരുടെ പരിഹാസം തുടരുന്നു 

എം.എസ്.കെക്ക് രക്ഷയില്ല; എം.എസ്.ഡി ആരാധകരുടെ പരിഹാസം തുടരുന്നു 
Summary
ധോണി ഫോമിലായിട്ടും എം.എസ്.കെ പ്രസാദിന് കിട്ടുന്ന ട്രോളുകള്‍ക്കൊരു കുറവും ഇല്ല

മികച്ച പ്രകടനം പുറത്തെടുക്കാന്‍ ധോണിക്കായില്ലെങ്കില്‍ മറ്റുമാര്‍ഗങ്ങള്‍ ആലോചിക്കേണ്ടിവരുമെന്ന ചീഫ് സെലക്ടര്‍ എം.എസ്.കെ പ്രസാദിന്റെ അഭിപ്രായം ധോണി ആരാധകരെ ചൊടിപ്പിച്ചിരുന്നു. ട്രോളുകളിലൂടെയായിരുന്നു ധോണി ഫാന്‍സ് എം.എസ്.കെ പ്രസാദിന് മറുപടി പറഞ്ഞിരുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ ധോണി ബാറ്റ് കൊണ്ട് മറുപടി പറയുകയായിരുന്നു. അതേസമയം ധോണി ഫോമിലായിട്ടും എം.എസ്.കെ പ്രസാദിന് കിട്ടുന്ന ട്രോളുകള്‍ക്കൊരു കുറവും ഇല്ല. ഏഷ്യ കപ്പില്‍ പാകിസ്താനെതിരായ മത്സരത്തിന് ഒരു കാലില്ലെങ്കിലും കളിക്കാനിറങ്ങുമെന്ന് ധോണി തന്നോട് വെളിപ്പെടുത്തിയ കാര്യം പുറത്തുവിട്ടെങ്കിലും ധോണി ഫാന്‍സ് അടങ്ങിയിട്ടില്ല. അവര്‍ മുട്ടന്‍ ട്രോളുകളുമായി അദ്ദേഹത്തെ സ്വീകരിക്കുകയാണ്.

ലങ്കയ്‌ക്കെതിരായ രണ്ടാമത്തെയും മൂന്നാമത്തേയും ഇന്ത്യയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ധോണിയുണ്ടായിരുന്നു. പ്രത്യേകിച്ച് രണ്ടാം ഏകദിനത്തില്‍. കേളികേട്ട ബാറ്റിങ് നിര അഖില ധനഞ്ജയ എന്ന സ്പിന്നര്‍ക്ക് മുന്നില്‍ വീണപ്പോള്‍ എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനെയും കൂട്ടുപിടിച്ച് ധോണി നടത്തിയ ചെറുത്ത് നില്‍പ്പ് പ്രശംസനീയമായിരുന്നു. പുറത്താകാതെ 45 റണ്‍സാണ് ധോണി നേടിയത്. മൂന്നാം ഏകദിനത്തിലും ധോണി രക്ഷകനായി. രോഹിത് ശര്‍മ്മ സെഞ്ച്വറി നേടിയെങ്കിലും 67 റണ്‍സ് നേടി ധോണി പുറത്താകാതെ നിന്നു. താന്‍ എന്തുകൊണ്ട് ടീമില്‍ തുടരണം എന്ന് ധോണി ഒരിക്കല്‍ കൂടി തെളിയിച്ച മുഹൂര്‍ത്തങ്ങളായിരുന്നു ഇൌ രണ്ട് ഏകദിനങ്ങള്‍. ആദ്യ ഏകദിനത്തില്‍ ധോണിക്ക് ബാറ്റിങ് കിട്ടിയിരുന്നില്ല. അതിന് മുമ്പെ ധവാനും കോഹ്ലിയും കളി തീര്‍ത്തു.