LiveTV

Live

Sports

ആരുണ്ട് പാണ്ഡ്യയുടെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍

ആരുണ്ട് പാണ്ഡ്യയുടെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍
Summary
എട്ട് ഫോറും ഏഴ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്‌സ്. 

ശ്രീലങ്കയ്‌ക്കെതിരായ പല്ലക്കെല ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ ഹര്‍ദ്ദിക്ക് പാണ്ഡ്യയുടെ ഇടിവെട്ട് സെഞ്ച്വറിയാണ് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചത്. 96 പന്തില്‍ നിന്ന് 108 റണ്‍സാണ് ഈ ഓള്‍റൗണ്ടര്‍ അടിച്ചെടുത്തത്. എട്ട് ഫോറും ഏഴ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്‌സ്. ടെസ്റ്റിലെ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചെടുക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് പാണ്ഡ്യ സ്വന്തമാക്കിയത്. മലിന്ദ പുഷ്പകുമാര എറിഞ്ഞ 116ാമത്തെ ഓവറില്‍ 26 റണ്‍സാണ് പാണ്ഡ്യ അടിച്ചെടുത്തത്. ആ ഓവറില്‍ രണ്ട് ഫോറുകളും മൂന്ന് സിക്‌സറുകളും പാണ്ഡ്യ പായിച്ചു.

ആരുണ്ട് പാണ്ഡ്യയുടെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍

1982ല്‍ സന്ദീപ് പാട്ടീലും 1990ല്‍ കപില്‍ ദേവും നേടിയ ഒരോവറിലെ 24 റണ്‍സെന്ന റെക്കോര്‍ഡാണ് പാണ്ഡ്യ മറികടന്നത്. മാത്രമല്ല എട്ടാമനായി ഇറങ്ങി വേഗത്തില്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും പാണ്ഡ്യ സ്വന്തം പേരിലാക്കി. ടെസ്റ്റിലെ വേഗമേറിയ അഞ്ച് ഇന്ത്യന്‍ സെഞ്ച്വറികളിലൊന്നും പാണ്ഡ്യയുടെ പേരിലായി. 86 പന്തില്‍ നിന്നായിരുന്നു പാണ്ഡ്യയുടെ മിന്നല്‍ സെഞ്ച്വറി. കരിയറിലെ മൂന്നാം ടെസ്റ്റ് കളിക്കുന്ന പാണ്ഡ്യയുടെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറികൂടിയാണിത്. പാണ്ഡ്യയുടെ ആദ്യ ഫിഫ്റ്റി 61 പന്തുകളില്‍ നിന്നായിരുന്നു.

ആ ഫിഫ്റ്റി സെഞ്ച്വറിയിലേക്കെത്തിക്കാന്‍ പാണ്ഡ്യക്ക് പിന്നീട് വേണ്ടിവന്നത് 25 പന്തുകള്‍! പാണ്ഡ്യയുടെ മിന്നല്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 487 എന്ന സ്‌കോറിലെത്തിയത്. ഇന്നലെ ഓപ്പണര്‍ ധവാനും സെഞ്ച്വറി നേടിയിരുന്നു.