LiveTV

Live

Sports

ഭൂംറയെ ഒഴിവാക്കാനുള്ള കാരണം ഇതാണ്

 ഭൂംറയെ ഒഴിവാക്കാനുള്ള കാരണം ഇതാണ്
Summary
അടുത്ത ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ധോണിയുടെയും യുവരാജ് സിങിന്‍റെയും ഭാവി സംബന്ധിച്ച് ഉചിതമായ തീരുമാനം ശരിയായ അവസരത്തില്‍ കൈകൊള്ളുമെന്ന് പ്രസാദ്

ആഭ്യന്തര - അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലഭിച്ച അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തിയ പുതിയ പേസ് താരം ജസ്പ്രീത് ഭൂംറയെ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണം വ്യക്തമാക്കി മുഖ്യ സെലക്ടര്‍ എംഎസ്‍കെ പ്രസാദ് രംഗത്ത്. ലങ്കയില്‍ കളിക്കുന്നത് ഇന്ത്യയില്‍ കളിക്കുന്നതിന് സമാനമാണ്. ഇത്തരം സാഹചര്യങ്ങളില്‍ മൂന്നാമതൊരു സീമറുടെ സേവനം ടീമിനെ ആവശ്യമുണ്ടോയെന്നത് ഈ സാഹചര്യത്തില്‍ പ്രസക്തമായ ഒരു ചോദ്യവും. അതുകൊണ്ടാണ് ഭൂംറക്ക് മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യയെ ടീമിലുള്‍പ്പെടുത്തിയത്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും ടീമിന് ഒരുപോലെ മുതല്‍ക്കൂട്ടാകാന്‍ പാണ്ഡ്യക്ക് കഴിയും. മൂന്നാമതൊരു പേസ് ബൌളറെക്കാള്‍ ടീമിന് എന്തുകൊണ്ടും ആവശ്യം ഒരു ഓള്‍ റൌണ്ടറാണെന്ന വിലയിരുത്തലിലാണ് ഞങ്ങളിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിന് അനുയോജ്യനായ താരം തന്നെയാണ്. ഇനിയും ഏറെ വിദേശപര്യടനങ്ങള്‍ അവശേഷിക്കുന്നതിനാല്‍ ഇക്കാര്യം സന്ദര്‍ഭോചിതമായി പരിഗണിക്കും - പ്രസാദ് വ്യക്തമാക്കി.

അടുത്ത ലോകകപ്പിനായി ഒരുങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ധോണിയുടെയും യുവരാജ് സിങിന്‍റെയും ഭാവി സംബന്ധിച്ച് ഉചിതമായ തീരുമാനം ശരിയായ അവസരത്തില്‍ കൈകൊള്ളുമെന്ന് പ്രസാദ് പറഞ്ഞു. നായകന്‍റെയും പരിശീലകന്‍റെയും കൂടി അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ ആവശ്യമാണ്.