LiveTV

Live

Sports

പാകിസ്താനുമായി ഇനിയും ഇന്ത്യ കളിക്കണം: അഫ്രീദി

പാകിസ്താനുമായി ഇനിയും ഇന്ത്യ കളിക്കണം: അഫ്രീദി
Summary
ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഒരു നിയോഗം പോലെ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുമ്പോള്‍ അതൊരു നല്ലനാളേയ്ക്കായുള്ള തുടക്കം കൂടിയാകണമെന്ന് മുന്‍ പാക് നായകന്‍ ശാഹിദ് അഫ്രീദി.

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഒരു നിയോഗം പോലെ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുമ്പോള്‍ അതൊരു നല്ലനാളേയ്ക്കായുള്ള തുടക്കം കൂടിയാകണമെന്ന് മുന്‍ പാക് നായകന്‍ ശാഹിദ് അഫ്രീദി. ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ 'കലാശപ്പോര്' ആകരുതെന്നും ഇന്ത്യ - പാക് ക്രിക്കറ്റ് പരമ്പരക്ക് തുടക്കമിടലാകണമെന്നും അഫ്രീദി പറഞ്ഞു.

പാകിസ്താനുമായി ഇനിയും ഇന്ത്യ കളിക്കണം: അഫ്രീദി

ഇന്ത്യ - പാക് ക്രിക്കറ്റ് പരമ്പരകള്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കണമെന്നും അഫ്രീദി ആവശ്യപ്പെട്ടു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് ബന്ധത്തിനില്ലെന്ന് നേരത്തെ തന്നെ ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റ് സഹകരണം മെച്ചപ്പെടുത്തിയാല്‍ തന്നെ നിലവിലെ നയതന്ത്രപ്രശ്നങ്ങള്‍ക്കും മറ്റും ശമനമാകുമെന്ന് അഫ്രീദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനവും സംയമനവുമുണ്ടാകണമെന്ന് താരം പറയുന്നു. ലോകത്ത് ഏതൊരു ക്രിക്കറ്റ് പ്രേമിയും ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വന്നാല്‍ ആവേശത്തോടെയാണ് ആ പോരാട്ടത്തെ നോക്കിക്കാണുക. ഇന്ത്യ - പാക് പോരിനോളം ആവേശം നിറക്കാന്‍ വേറൊരു മത്സരത്തിനും കഴിയില്ലെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.