LiveTV

Live

Sports

ചരിത്ര നേട്ടം: ഏകദിന ബൗളിങ്‌ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ രണ്ട്‌ അഫ്‌ഗാന്‍ താരങ്ങള്‍ 

ചരിത്ര നേട്ടം: ഏകദിന ബൗളിങ്‌ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ രണ്ട്‌ അഫ്‌ഗാന്‍ താരങ്ങള്‍ 
Summary
647 പോയിന്റോടെ റാഷിദ് ഖാന്‍ ഏഴാം സ്ഥാനത്തും 618 പോയിന്റുമായി മുഹമ്മദ് നബി പത്താം സ്ഥാനത്തുമാണ്

ഐ.സി.സി പുതിയ ഏകദിന ബൗളിങ്‌ റാങ്ക് പ്രഖ്യാപിച്ചപ്പോള്‍ ആദ്യ പത്തില്‍ രണ്ട് അഫ്ഗാന്‍ താരങ്ങള്‍. ആദ്യമായാണ് രണ്ട് അഫ്ഗാന്‍ താരങ്ങള്‍ ആദ്യ പത്തില്‍ ഇടം പിടിക്കുന്നത്. റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവരാണ് ഏകദിന റാങ്കിങ്ങില്‍ അഫ്ഗാനായി ചരിത്രം കുറിക്കുന്നത്. 647 പോയിന്റോടെ റാഷിദ് ഖാന്‍ ഏഴാം സ്ഥാനത്തും 618 പോയിന്റുമായി മുഹമ്മദ് നബി പത്താം സ്ഥാനത്തുമാണ്. ടെസ്റ്റ് പദവിയില്ലാത്ത ഒരു ടീമില്‍ നിന്ന് രണ്ട് പേര്‍ ഏകദിന റാങ്കിങ്ങില്‍ എത്തുന്നു എന്ന പ്രത്യേകതയും അഫ്ഗാന് അവകാശപ്പെടാം. അതേസമയം ആദ്യ പത്തില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ ആരും ഉള്‍പ്പെട്ടിട്ടില്ല.

ചരിത്ര നേട്ടം: ഏകദിന ബൗളിങ്‌ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ രണ്ട്‌ അഫ്‌ഗാന്‍ താരങ്ങള്‍ 

ആസ്ട്രേലിയയുടെ ജോഷ് ഹേസില്‍വുഡാണ് ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയുടെ ഇംറാന്‍ താഹിര്‍, ആസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുളളത്. 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇടംകയ്യന്‍ സ്പിന്നറായ റാഷിദ് ഖാന്‍ ഏഴാം സ്ഥാനത്ത് എത്തുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മികച്ച പ്രകടനമാണ് റാഷിദ് ഖാന് തുണയായത്. ആദ്യ ഏകദിനത്തില്‍ റാഷിദ് ഖാന്‍ 18 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഏകദിനത്തിലെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു അത്. അവസാന മത്സരങ്ങളില്‍ നബിയും മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. രണ്ടു പേരും ഐ.പി.എല്ലില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിന്റെ താരങ്ങളാണ്.