LiveTV

Live

Sports

ട്രോഫിയുടെ കാലം കഴിഞ്ഞു; ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ജേതാക്കള്‍ക്ക് സമ്മാനം പശു

ട്രോഫിയുടെ കാലം കഴിഞ്ഞു; ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ജേതാക്കള്‍ക്ക് സമ്മാനം പശു
Summary
പശു രാഷ്ട്രീയം കളിയില്‍ വരെ എത്തി നില്‍ക്കുന്നു.

പശു രാഷ്ട്രീയം കളിയില്‍ വരെ എത്തി നില്‍ക്കുന്നു. ഇതുപറയാന്‍ കാരണം, ഗുജറാത്തിലെ വഡോദരയില്‍ ഒരു ക്രിക്കറ്റ് ടൂര്‍ണമെന്‍റ് നടന്നു. ഗംഭീരമായ ആഘോഷത്തോടെ നടന്ന ടൂര്‍ണമെന്‍റിലെ വിജയികള്‍ക്ക് ലഭിച്ച സമ്മാനമാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

ട്രോഫിയുടെ കാലം കഴിഞ്ഞു; ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ജേതാക്കള്‍ക്ക് സമ്മാനം പശു

ട്രോഫിക്ക് പകരം പശുക്കളാണ് ജേതാക്കളെ തേടി സമ്മാനമായി എത്തിയത്. റാബ്റി സമുദായം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്‍റിലാണ് മാന്‍ ഓഫ് ദ മാച്ചിനും വിജയിച്ച ടീമിലെ മറ്റു അംഗങ്ങള്‍ക്കും ട്രോഫിക്ക് പകരം പശുവിനെ സമ്മാനമായി ലഭിച്ചത്. ഗ്രൌണ്ടില്‍ പശുക്കളുമായി നില്‍ക്കുന്ന കളിക്കാരുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ സംഭവം മാധ്യമങ്ങളിലും ഇടംപിടിച്ചു. പശുവിന്‍റെ മഹത്വം സംബന്ധിച്ചുള്ള ബോധവത്കരണമാണ് സംഘാടകര്‍ ഈ വിചിത്ര സമ്മാനത്തിലൂടെ ലക്ഷ്യംവച്ചതും. ഗോവധത്തിനെതിരായ വലിയൊരു സന്ദേശമായിരിക്കും ഇത് നല്‍കുകയെന്ന് സംഘാടകരും വിശ്വസിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ പശുവിന്‍റെ പ്രാധാന്യം വിളംബരം ചെയ്യുന്നതിന് മാന്‍ ഓഫ് ദ മാച്ചിന് പശുവിനെ സമ്മാനമായി നല്‍കുന്ന രീതിക്ക് തുടക്കം കുറിച്ചിരുന്നു. ഏതായാലും പശുവിനെ ദേശീയ മൃഗമായാണ് കാണുന്നതെന്ന് കളിയിലെ താരമായ രാജു റാബറി പറയുന്നു. നൂറോ ഇരുന്നൂറോ രൂപയുടെ ട്രോഫിക്ക് പകരം പശുവിനെ സമ്മാനമായി കിട്ടിയ സന്തോഷത്തിലാണ് കളിക്കാരും.