LiveTV

Live

Sports

ഇരട്ടച്ചങ്കുള്ള ഗ്രീസ്മാൻ പ്രഖ്യാപനം ...!

ഇരട്ടച്ചങ്കുള്ള ഗ്രീസ്മാൻ പ്രഖ്യാപനം ...!
Summary
ആപത്തുകാലത്തു ടീമിനെ കൈവിടില്ല. ഈ വാർത്ത സത്യമെങ്കിൽ നമിക്കാം നമുക്ക് ഗ്രീസ്മാന്‍റെ മുന്നിൽ ..!!

ആപത്തുകാലത്തു ടീമിനെ കൈവിടില്ല. ഈ വാർത്ത സത്യമെങ്കിൽ നമിക്കാം നമുക്ക് ഗ്രീസ്മാന്‍റെ മുന്നിൽ ..!! കഴിഞ്ഞ ദിവസമാണ് ലോക സ്പോർട്സ് കോടതി അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ അപ്പീൽ തള്ളിക്കൊണ്ട് 2018 വരെ പുതിയ കളിക്കാരെ ടീമിൽ ഉൾപ്പെടുത്തുവാൻ സാധ്യമല്ലെന്ന ഫുട്ബോൾ പരമോന്നത സമിതിയുടെ ശിക്ഷ ശരിവെച്ചത്. അതോടെയാണ് അന്‍റോൺ ഗ്രീസ് മാൻ അടക്കമുള്ളവർ അത്‍ലറ്റിക്കോ വിടുകയാണെങ്കിൽ ടീമിന്‍റെ നില നില്‍പിനെത്തന്നെ അത് ബാധിച്ചേക്കാവുന്ന സ്ഥിതി വിശേഷമുണ്ടായത്.

ഇരട്ടച്ചങ്കുള്ള ഗ്രീസ്മാൻ പ്രഖ്യാപനം ...!

മാഞ്ചസ്റ്റർ യുണൈറ്റഡും ബയേൺ മ്യൂണിക്കും അടക്കം ഈ ഗോൾ യന്ത്രത്തെ റിക്കാർഡ് തുകക്ക് കച്ചവടം ഉറപ്പിക്കുവാനായി രംഗത്തു വരുകയും ചെയ്തിരുന്നു. മാഞ്ചസ്റ്ററിലേക്കു തന്നെ അടുത്ത സീസൺ എന്ന് ഏതാണ്ട് ഉറപ്പായ ശേഷമാണ് ഇന്ന് നാടകീയമായി ഗ്രീസ്മാൻ തന്‍റെ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നതായി ഫ്രഞ്ച്, സ്പാനിഷ്, ജർമൻ വാർത്ത ഏജൻസികൾ അറിയിക്കുന്നത്. 'എന്‍റെ ക്ളബ്ബിനു എന്നെ അനിവാര്യമായ സമയമാണിത്. വിധി എതിരായതോടെ ഞാൻ അടക്കമുള്ളവർ ടീം വിടുകയാണെങ്കിൽ അതൊരു ദുരന്തം ആയിത്തീരും, ടീമിന്.. എന്റെ സഹ കളിക്കാരുടെയും ടീം ആരാധകരുടെയും വ്യാകുലത ഞാൻ മനസിലാക്കുന്നു, അത് കണക്കിലെടുത്തു അടുത്ത സീസണിലും എന്‍റെ ടീമിനൊപ്പം ഞാൻ നിലയുറപ്പിക്കും ". ഒന്ന് പറയട്ടെ, ഇരട്ടച്ചങ്കുള്ളവർക്കേ ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുവാൻ കഴിയൂ. 2014 മുതൽ അത്‍ലറ്റികോയുടെ എല്ലാ നേട്ടങ്ങൾക്കും കാരണക്കാരനാണ് ഈ ഫ്രഞ്ചുകാരൻ, ഒരു പന്തുകളിക്കാരന് പണവും പ്രശസ്തിയുമല്ല വലുതെന്നും ചില മൂല്യബോധങ്ങൾ കൂടി അവർക്കുണ്ട് എന്നും തെളിയിക്കുകയാണ് ഗ്രീസ് മാന്‍റെ അത്യപൂർവമായ ഈ തീരുമാനം.

ഡോ : മുഹമ്മദ് അഷ്‌റഫ്