LiveTV

Live

Sports

ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇംഗ്ലീഷ്പ്പട

ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇംഗ്ലീഷ്പ്പട
Summary
ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്

ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.
ജോ റൂട്ട് സെഞ്ചുറി നേടി.

ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇംഗ്ലീഷ്പ്പട

306 എന്ന കൂറ്റന്‍ വിജയ ലക്ഷ്യമാണ് ബംഗ്ലാദേശ് ഇംഗ്ലണ്ടിന് മുന്നില്‍ വച്ചത്. തുടക്കത്തില്‍ ഒരു റണ്ണെടുത്ത ജാസണ്‍ റോയിയെ പുറത്താക്കി ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. എന്നാല്‍‌ അലക്സ് ഹേല്‍സും ജോ റൂട്ടും ക്രീസിലുറച്ചതോടെ കാര്യങ്ങള്‍ ഇംഗ്ലീഷ് വഴിക്കായി. വലിയ ലക്ഷ്യം പിന്തുടരുന്നതിന്റ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് വീശിയ ഇരുവരും ടീമിനെ വിജയത്തിലേക്ക് നയിച്ചു. റൂട്ട് 133 റണ്‍സ് നേടിയപ്പോള്‍ ഹേസല്‍ 95 റണ്ണെടുത്തു പുറത്തായി. ഹേല്‍സിന് പകരം ഇയാന്‍ മോര്‍ഗനും റൂട്ടിന് കൂട്ടായെത്തിപ്പോഴും റണ്‍ നിരക്ക് താഴ്ന്നില്ല. 75 റണ്‍സെടുത്ത മോര്‍ഗനും ചേര്‍ന്ന് 18 പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിനെ ലക്ഷ്യത്തിലെത്തിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തമീം ഇഖ്ബാലിന്റെ സെഞ്ച്വറി പ്രകടനത്തിലാണ് ബംഗ്ലാദേശ് 305 റണ്‍സ് എടുത്തത്. ഇംഗ്ലണ്ടിനായി പ്ലങ്കറ്റ് നാല് വിക്കറ്റ് വീഴ്ത്തി.

ചാംപ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇംഗ്ലീഷ്പ്പട