LiveTV

Live

Sports

പരിക്കൊഴിയാതെ മാത്യൂസ്:  ആദ്യ മത്സരം നഷ്ടമാവും 

പരിക്കൊഴിയാതെ മാത്യൂസ്:  ആദ്യ മത്സരം നഷ്ടമാവും 
Summary
ജൂണ്‍ മൂന്നിനാണ് ശ്രീലങ്കയുടെ ആദ്യ മത്സരം. ദക്ഷിണാഫ്രക്കയാണ് എതിരാളി

ശ്രീലങ്കന്‍ നായകന്‍ ആഞ്ചലോ മാത്യൂസിന് വീണ്ടും പരിക്ക്. പിന്‍തുടഞരമ്പിന് പരിക്കേറ്റ മാത്യൂസിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരം നഷ്ടമാവും. ജൂണ്‍ മൂന്നിനാണ് ശ്രീലങ്കയുടെ ആദ്യ മത്സരം. പരിക്കില്‍ നിന്ന് മോചിതനായി നീണ്ട ഇടവേളക്ക് ശേഷമാണ് മാത്യൂസ് ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍ സന്നാഹ മത്സരത്തില്‍ അദ്ദേഹത്തിന് വീണ്ടും പരിക്കേല്‍ക്കുകയായിരുന്നു.

എന്നാല്‍ ഇതൊരു ചെറിയ പരിക്കാണെന്നും കഴിവിന്റെ പരമാവധി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കാന്‍ ശ്രമിക്കുമെന്നും പറ്റിയില്ലെങ്കില്‍ രണ്ടാം മത്സരത്തില്‍ ഉറപ്പായും ഇറങ്ങുമെന്നുമാണ് മാത്യൂസ് പറയുന്നത്. ഇന്ത്യയാണ് രണ്ടാം മത്സരത്തില്‍ ശ്രീലങ്കയുടെ എതിരാളി. ആസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ മാത്യൂസ് 95 റണ്‍സ് നേടിയിരുന്നു. ഇന്ത്യ-പാകിസ്താന്‍-ദക്ഷിണാഫ്രിക്ക എന്നീ ടീമുകളടങ്ങുന്ന ഗ്രൂപ്പ് ബിയിലാണ് ശ്രീലങ്ക.

ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകളാണ് സെമിയിലെത്തുക. സെമി പ്രവേശനത്തിന് രണ്ട് മത്സരങ്ങള്‍ ജയിക്കണമെന്നിരിക്കെ മാത്യൂസിനെപ്പോലൊരു താരം പുറത്തിരിക്കുന്നത് ശ്രീലങ്കയ്ക്ക് കനത്ത നഷ്ടമാവും. ഫാസ്റ്റ് ബൗളര്‍ മലിംഗയുടെ ഫിറ്റ്‌നസും ശ്രീലങ്കയ്ക്ക് ആശങ്ക സമ്മാനിക്കുന്നതാണ്.