LiveTV

Live

Sports

ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്‍സിന് തോല്‍വി

ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്‍സിന് തോല്‍വി
Summary
ഗുവാഹത്തി ഇന്ദിര ഗാന്ധി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം
ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്‍സിന് തോല്‍വി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‍സിന് തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് കൊമ്പന്‍മാരെ മുട്ടുകുത്തിച്ചത്.

ഗുവാഹത്തിയിലെ സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തന്നെയായിരുന്നു ആധിപത്യം. ആദ്യ പകുതിയില്‍ പ്രതിരോധത്തിലൂന്നിയ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. 55ാം മിനിറ്റിലാണ്​ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്​ മലയാളികളുടെ ആവേശമായ ബ്ലാസ്റ്റേഴ്‌സിന്റെ വലയില്‍ വെടിപൊട്ടിച്ചത്​. നോര്‍ത്ത് ഈസ്റ്റിനായി ജപ്പാന്‍ താരം കത് സൂമി യൂസയാണ്​ ഗോള്‍ സ്വന്തമാക്കിയത്​. നിക്കോളാസ് വെലസിന്റെ പാസിൽ കത് സൂമി പന്തിനെ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ഒരുപിടി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയ ബ്ലാസ്റ്റേഴ്‍സ്, കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാന്‍ പ്രതിരോധത്തിലും പിടിമുറുക്കി. എന്നാല്‍ നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകത്തില്‍ അവരെ സമനിലയില്‍ തളക്കുകയെന്ന ലക്ഷ്യത്തിലേക്ക് കൊമ്പന്‍മാര്‍ക്ക് എത്താനായില്ല.