LiveTV

Live

Sports

പോർട്ടോറിക്കോയുടെ വല നിറച്ച് ഇന്ത്യ

പോർട്ടോറിക്കോയുടെ വല നിറച്ച് ഇന്ത്യ
Summary
പോർട്ടോ റിക്കോയ്ക്കെതിരായ സൌഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
പോർട്ടോറിക്കോയുടെ വല നിറച്ച് ഇന്ത്യ

പോർട്ടോ റിക്കോയ്ക്കെതിരായ സൌഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ നാല് ഗോളിനാണ് ഇന്ത്യയുടെ ജയം. നാരായണന്‍ ദാസ്, സുനില്‍ ഛേത്രി, ജെജെ ലാല്‍ പെഖുലെ, ജാക്കി ചന്ദ് സിങ് എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഇമ്മാനുവല്‍ സാഞ്ചസ് പോർട്ടോ റിക്കോക്കായി ആശ്വാസ ഗോള്‍ നേടി.

മുംബൈ അന്തേരി സ്പോര്‍ട്സ് കോംപ്ലക്സില്‍ കളി കാണാനെത്തിയ ആയിരങ്ങളെ ഇന്ത്യന്‍ സോക്കര്‍ സംഘം നിരാശരാക്കിയില്ല. പോർട്ടോ റിക്കോക്കെതിരെ വ്യക്തമായ ആധിപത്യം ഇന്ത്യ പുറത്തെടുത്തു. എന്നാല്‍ എട്ടാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി പോർട്ടോ റിക്കോ ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചു. ഇമ്മാനുവല്‍ സാഞ്ചസ് പോർട്ടോ റിക്കോയെ മുന്നിലെത്തിച്ചു. പതിനെട്ടാം മിനിറ്റില്‍ ഇന്ത്യ തിരിച്ചടിച്ചു. പോർട്ടോ റിക്കന്‍ ഗോള്‍പോസ്റ്റിന് സമീപത്ത് നിന്ന് ലഭിച്ച ഫ്രീ കിക്കാണ് ഗോളില്‍ കലാശിച്ചത്. നാരായണന്‍ ദാസിന്റെ വകയാണ് ഗോള്‍. പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ എതിരാളികള്‍ക്കായില്ല. രണ്ടാം ഗോള്‍ നേടിയത് ഇന്ത്യയുടെ സൂപ്പര്‍ താരം സുനില്‍ ഛേത്രി. 34 മിനിറ്റില്‍ ജെജെ ലാല്‍ ഇന്ത്യയുടെ ലീഡുയര്‍ത്തി. സുനില്‍ ഛേത്രി ഹെഡറിലൂടെ നല്‍കിയ പാസില്‍ നിന്നാണ് ജെജെയുടെ ഈ ഗോള്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ ഗോള്‍ നേട്ടം നാലാക്കി. ജാക്കി ചന്ദ് സിങ്ങാണ് ഗോള്‍ നേടിയത്. പുതിയ ക്യാപ്റ്റന്‍ ഗുര്‍പ്രീത് സിങ്ങിന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്. 1955 ന് ശേഷം മുംബൈ ആദ്യമായി ആതിഥേയത്വം വഹിച്ച രാജ്യാന്തര മത്സരമായിരുന്നു.