LiveTV

Live

Sports

ഒളിമ്പിക്സ് ചരിത്രത്തിലെ കറുത്ത ഏടായ മ്യൂണിക്

ഒളിമ്പിക്സ് ചരിത്രത്തിലെ കറുത്ത ഏടായ മ്യൂണിക്
Summary
ഭീകരപ്രവര്‍ത്തനം ലോകത്തിനുണ്ടാക്കിയ നഷ്ടങ്ങളെ കുറിച്ചോര്‍ക്കുമ്പോഴൊക്കെ കായിക പ്രേമികള്‍ 1972 ലെ മ്യൂണിച്ച് ഒളിമ്പിക്സിനെ കുറിച്ചോര്‍ക്കും. ഒ

ഒളിമ്പിക്സ് ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നാണ് 1972 ലെ മ്യൂണിച്ച് ഒളിമ്പിക്സ്. ഒളിമ്പിക്സ് ഗ്രാമത്തില്‍ ഫലസ്തീന്‍ ഗറില്ലകള്‍ നടത്തിയ ആക്രമണത്തില്‍ പതിനൊന്ന് ഇസ്രയേല്‍ താരങ്ങളും അഞ്ച് പലസ്തീനികളുമാണ് കൊല്ലപ്പെട്ടത്.

ഭീകരപ്രവര്‍ത്തനം ലോകത്തിനുണ്ടാക്കിയ നഷ്ടങ്ങളെ കുറിച്ചോര്‍ക്കുമ്പോഴൊക്കെ കായിക പ്രേമികള്‍ 1972 ലെ മ്യൂണിച്ച് ഒളിമ്പിക്സിനെ കുറിച്ചോര്‍ക്കും. ഒളിമ്പിക്സ് വില്ലേജിലേക്ക് നുഴഞ്ഞുകയറിയ ബ്ലാക്ക് സെപ്തംബര്‍ എന്ന പലസ്തീന്‍ ഗറില്ലാസംഘടന നടത്തിയ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് പതിനൊന്ന് ഇസ്രയേലി കായികതാരങ്ങള്‍ക്കാണ്.

അറബ് രാജ്യത്തിന്‍റെ ഒളിമ്പിക്സ് ജഴ്സി അണിഞ്ഞെത്തിയ ഭീകരര്‍ ഒമ്പത് ഇസ്രയേലി താരങ്ങളെ ബന്ദികളാക്കി. ഇസ്രയേലിന്‍റെ തടവിലുള്ള ഫലസ്തീനികള്‍ ഉള്‍പെടെയുള്ള 234 പേരെ വിട്ടയക്കണമെന്നായിരുന്നു തീവ്രവാദികളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ഇസ്രയേല്‍ തള്ളിക്കളഞ്ഞു.

ആകാശമാര്‍ഗ്ഗം ഷാര്‍പ് ഷൂട്ടേഴ്‌സിനെ ഉപയോഗിച്ച് ഭീകരരെ ആക്രമിച്ചു കീഴ്‌പ്പെടുത്താനായിരുന്നു ഇസ്രയേലിന്‍റെ തീരുമാനം. ആദ്യത്തെ ആക്രമണത്തില്‍ മൂന്ന് ഭീകരരെ വധിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നാല്‍ ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു. കായികതാരങ്ങളെ രണ്ട് ഹെലികോപ്ടറുകളിലായി പുറത്തെത്തിക്കാനായിരുന്നു ശ്രമം.

എന്നാല്‍ രക്ഷപ്പെട്ട തീവ്രവാദികള്‍ പറന്നുയരുകയായിരുന്ന ഹെലികോപ്ടറുകളിലേക്ക് ഗ്രനേഡുകളെറിഞ്ഞു. തകര്‍ന്നു വീണ ഹെലികോപ്ടറുകളിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല. പതിനൊന്ന് കായിക താരങ്ങളും മൂന്ന് ഗറില്ലകളും സൈനിക ഓപ്പറേഷനൊടുവില്‍ മരിച്ചു വീണു. വിശ്വകായിക മേളയുടെ ചരിത്രത്തില്‍ ഒരു കറുത്ത പൊട്ടായി ഇന്നും ബ്ലാക്ക് സെപ്തംബറും മ്യൂണിച്ച് ഒളിമ്പിക്സും അവശേഷിക്കുന്നു.