LiveTV

Live

Sports

ഉനായ് എംറി പുതിയ ആഴ്‌സനല്‍ പരിശീലകന്‍

ഉനായ് എംറി പുതിയ ആഴ്‌സനല്‍ പരിശീലകന്‍
Summary
അവസാനമായി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യെയാണ് എംറി പരിശീലിപ്പിച്ചത്

ആഴ്‌സനല്‍ ക്ലബ്ബിന്റെ പരിശീലകനായി ഉനായ് എംറിയെ നിയമിച്ചു. ഇതിഹാസ പരിശീലകന്‍ ആഴ്‌സന്‍ വെങ്ങറുടെ പിന്‍ഗാമിയായി സ്‍പാനിഷ് പരിശീലകനെ നിയമിക്കുമെന്ന് ആഴ്‍സനല്‍ ഔദ്യോഗികമായി അറിയിച്ചു. ഉനായ് എംറിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ആഴ്‍സനലിന്റെ ഭാഗമാകുന്നതില്‍ അഭിമാനിക്കുന്നതായി പോസ്റ്റുണ്ടായിരുന്നു. അവസാനമായി ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജി.യെയാണ് എംറി പരിശീലിപ്പിച്ചത്. കരിയറില്‍ അല്‍മേരിയ, വലന്‍സിയ, സ്‍‍പാര്‍ട്ടക് മോസ്‌കോ, സെവിയ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.