LiveTV

Live

Sports

വീണ്ടും ബട്ട്ലര്‍, മുംബൈ തോറ്റു

വീണ്ടും ബട്ട്ലര്‍, മുംബൈ തോറ്റു
Summary
ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ രോഹിതും സംഘത്തെയും തോല്‍പിച്ചത്.

വിജയവഴിയില്‍ തിരിച്ചെത്തിയ മുംബൈ ഇന്ത്യന്‍സിന് രാജസ്ഥാന്‍ റോയല്‍സിനെതിരെ തോല്‍വി. ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ രോഹിതും സംഘത്തെയും തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ വിജയലക്ഷ്യമായി ഉയര്‍ത്തിയത് ആറ് വിക്കറ്റ് നഷ്ടത്തില്‍ 168. മറുപടിയില്‍ രാജസ്ഥാന്‍ 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 നേടി. പുറത്താകാതെ 94 റണ്‍സെടുത്ത ജോസ് ബട്ട്ലറാണ് രാജസ്ഥാന്റെ വിജയശില്‍പ്പി.

നായകന്‍ രഹാനെ 37 റണ്‍സ് നേടി. 26 റണ്‍സ് നേടിയ സഞ്ജുവാണ് മറ്റൊരു സ്കോറര്‍. മുംബൈയെ രാജസ്ഥാന്‍ സ്ലോ ബൌളുകള്‍ എറിഞ്ഞു പിടിക്കുകയായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ നടത്തിയ മിന്നല്‍ ബാറ്റിങ്ങാണ് സ്കോര്‍ 160ലെത്തിച്ചത്. പാണ്ഡ്യ 36 റണ്‍സ് നേടി. തുടക്കത്തില്‍ ലെവിസ് 60 റണ്‍സ് നേടിയിരുന്നു.