LiveTV

Live

Sports

പരിക്ക് വില്ലനായി; ഈ ബ്രസീല്‍ സൂപ്പര്‍താരം ലോകകപ്പ് കളിക്കില്ല

പരിക്ക് വില്ലനായി; ഈ ബ്രസീല്‍ സൂപ്പര്‍താരം ലോകകപ്പ് കളിക്കില്ല
Summary
സ്വപ്നസാക്ഷാത്കാരത്തിനായി റഷ്യയില്‍ കാല്‍പ്പന്ത് പോരിനിറങ്ങാനിരിക്കുന്ന ലാറ്റിനമേരിക്കന്‍ കരുത്തന്‍മാര്‍ക്ക് വന്‍ തിരിച്ചടി

സ്വപ്നസാക്ഷാത്കാരത്തിനായി റഷ്യയില്‍ കാല്‍പ്പന്ത് പോരിനിറങ്ങാനിരിക്കുന്ന ലാറ്റിനമേരിക്കന്‍ കരുത്തന്‍മാര്‍ക്ക് വന്‍ തിരിച്ചടി. ബ്രസീല്‍ നിരയിലെ പിഎസ്ജിയുടെ സൂപ്പര്‍താരം ഡാനി ആല്‍വസിന്‍റെ ലോകകപ്പ് സ്വപ്നങ്ങളാണ് പരിക്ക് തല്ലിക്കെടുത്തിയത്. റഷ്യന്‍ ലോകപ്പില്‍ പ്രതിരോധ നിരയിലെ പിഴക്കാത്ത ചുവടുകളുമായി ബ്രസീലിന്‍റെ കോട്ട കാക്കാന്‍ ഡാനി ആല്‍വസിനാകില്ല. ഫ്രഞ്ച് കപ്പ് ഫൈനലിനിടെ കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും ലോകകപ്പിന് മുമ്പ് ആല്‍വസിന് മുക്തനാകാന്‍ കഴിയില്ലെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

പരിക്ക് വില്ലനായി; ഈ ബ്രസീല്‍ സൂപ്പര്‍താരം ലോകകപ്പ് കളിക്കില്ല

ആല്‍വസിന്‍റെ വലതു കാല്‍മുട്ടിനാണെന്ന് പരിക്കേറ്റതെന്നും പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്നും വിശ്രമം അത്യാവശ്യമാണെന്നും പിഎസ്ജിയുടെ ഫിസിഷ്യന്‍ വ്യക്തമാക്കി. ഇതോടൊപ്പമാണ് ബ്രസീല്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷനും ഇക്കാര്യം സ്ഥിരീകരിച്ചത്. ബ്രസീല്‍ ദേശീയ ടീം ഡോക്ടര്‍ റൊഡ്രിഗോ ലാസ്മറും ആല്‍വസിനെ വിശദമായി പരിശോധിച്ചു. റഷ്യന്‍ ലോകകപ്പിന് മുമ്പ് ആല്‍വസിന് ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയില്ലെന്നും സര്‍ജറി ചിലപ്പോള്‍ ആവശ്യമായി വരുമെന്നും ലാസ്‍മര്‍ പറഞ്ഞു. നേരത്തെ അത്‍ലറ്റികോ മാഡ്രിഡ് താരം ഫിലിപ്പ് ലൂയിയെയും പരിക്ക് പിടികൂടിയിരുന്നു. ലൂയിക്കും ലോകകപ്പ് കളിക്കാനാകില്ല. ഇരുവരുടെയും അസാന്നിധ്യം കാനറികളുടെ കൂട്ടത്തില്‍ മുഴച്ചുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീലിന്‍റെ നട്ടെല്ലായ നെയ്മറിനെയും പരിക്ക് അലട്ടുന്നുണ്ട്. എന്നാല്‍ സൂപ്പര്‍ താരം ലോകകപ്പിനിറങ്ങുമെന്ന് തന്നെയാണ് ടീം നല്‍കുന്ന വിവരം.