LiveTV

Live

Sports

സണ്‍റൈസേഴ്‌സിന് ജയം; ബേസിലിന് രണ്ട് വിക്കറ്റ്

സണ്‍റൈസേഴ്‌സിന് ജയം; ബേസിലിന് രണ്ട് വിക്കറ്റ്
Summary
ജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ പഞ്ചാബിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി. പ

ഐപിഎല്ലില്‍വീണ്ടും ബൗളര്‍മാരുടെ ജയവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ 13 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 132 റണ്‍സില്‍ ഒതുങ്ങി. എന്നാല്‍ പഞ്ചാബിനെ 119 റണ്‍സിന് ഹൈദരാബാദ് ബൗളേഴ്‌സ് എറിഞ്ഞിട്ടു. റാഷിദ് ഖാന് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മലയാളി താരം ബേസില്‍ തമ്പിയും ഷാക്കിബ് അല്‍ ഹസനും സന്ദീപ് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ജയത്തോടെ ഹൈദരാബാദ് പോയന്റ് പട്ടികയില്‍ പഞ്ചാബിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി. പഞ്ചാബിനായി അഞ്ചു വിക്കറ്റെടുത്ത രാജ്പുതാണ് കളിയിലെ താരം.
മത്സരത്തില്‍ വീണ വിക്കറ്റുകള്‍ കാണാം