LiveTV

Live

Sports

മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ യുണൈറ്റഡിന് ജയം

മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ യുണൈറ്റഡിന് ജയം
Summary
കിരീടം ഉറപ്പിച്ച സിറ്റിക്ക് അവസാന നിമിഷം ലഭിച്ച പ്രഹരമായിരുന്നു സ്വന്തം തട്ടകത്തില്‍ നിന്നേറ്റത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ യുണൈറ്റഡിന് ജയം. മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. അതേസമയം സ്പാനിഷ് ലീഗില്‍ ലെഗാനസിനെതിരെ ബാഴ്സലോണ ജയം നേടി. മാഡ്രിഡ് ഡര്‍ബിയില്‍ റയല്‍ ഇന്ന് അത്‍ലറ്റികോയെ നേരിടും.

പ്രീമിയര്‍ ലീഗില്‍ കിരീടം ഉറപ്പിച്ച സിറ്റിക്ക് അവസാന നിമിഷം ലഭിച്ച പ്രഹരമായിരുന്നു സ്വന്തം തട്ടകമായ ഏത്തിഹാദ് സ്റ്റേഡിയത്തില്‍. യുണൈറ്റഡിനെതിരെ 25, 30 മിനിറ്റില്‍ ലീഡെടുത്തെങ്കിലും പിന്നീട് മൂന്ന് ഗോള്‍ വഴങ്ങിയതാണ് തിരിച്ചടിയായത്. വിന്‍സന്റെ കന്പനിയും ഗുണ്ടോഗനുമായിരുന്നു സിറ്റിയുടെ സ്കോറര്‍മാര്‍. 53, 55 മിനിറ്റില് പോള്‍ പോഗ്ബയും 69 ആം മിനിറ്റില്‍ ക്രിസ് സമാലിങ്ങും റെഡ് ഡെവിള്‍സിനായി ലക്ഷ്യം കണ്ടതോടെ യുണൈറ്റഡ് ജയം സ്വന്തമാക്കി.

സ്പാനിഷ് ലീഗില്‍ ലെഗാനസിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ബാഴ്സ തകര്‍ത്തത്. ലയണല്‍ മെസിയുടെ ഹാട്രിക്കാണ് കറ്റാലന്‍ സംഘത്തിന് മികച്ച ജയം സമ്മാനിച്ചത്. അതേസമയം മാഡ്രിഡ് ഡര്‍ബിയില്‍ റയല്‍ ഇന്ന് അത്‍ലറ്റികോയെ നേരിടും. രാത്രി 7.45 നാണ് മത്സരം.