LiveTV

Live

Sports

മികച്ച സ്റ്റേഡിയം ഇല്ലാത്തതാണ് സംസ്ഥാനത്ത് ഫുട്ബോള്‍ നേരിട്ടുന്ന പ്രതിസന്ധിയെന്ന് കേരള ടീം കോച്ച്

മികച്ച സ്റ്റേഡിയം ഇല്ലാത്തതാണ് സംസ്ഥാനത്ത് ഫുട്ബോള്‍ നേരിട്ടുന്ന പ്രതിസന്ധിയെന്ന് കേരള ടീം കോച്ച്
Summary
സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് പത്രപ്രവര്‍ത്തകയൂനിയന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും

പരിശീലനത്തിന് മികച്ച സ്റ്റേഡിയം ഇല്ലാത്തതാണ് സംസ്ഥാനത്ത് ഫുട്ബോള്‍ നേരിട്ടുന്ന പ്രതിസന്ധിയെന്ന് കേരള ടീം കോച്ച് സതീവന്‍ ബാലന്‍. ഫുട്ബോള്‍ പരിശീലനത്തിനായി സ്പോര്‍ട്സ് കൌണ്‍സില്‍ എലൈറ്റ് ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുമെന്ന് സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റ് ടി.പി ദാസനും അറിയിച്ചു. സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് പത്രപ്രവര്‍ത്തകയൂനിയന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

സെക്രട്ടറിയേറ്റിന് മുന്നില്‍ നിന്ന് കേസരി ട്രസ്റ്റുവരെ ബാന്‍ഡ് മേളത്തിന്‍റെ അകമ്പടിയോടെയാണ് കേരള ഫുട്ബോള്‍ ടീം അംഗങ്ങളെ ആനയിച്ചത്. കായികവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ കോച്ച് സതീവന്‍ ബാലനും ടീം അംഗങ്ങള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

പരിശീലനത്തിനായ നല്ല ഗ്രൌണ്ട് ലഭിക്കാത്തതായിരുന്ന ടീമിനെ സജ്ജമാക്കുന്നതിലെ വെല്ലുവിളിയെന്ന് സതീവന്‍ ബാലന്‍ പറഞ്ഞ. ടീം ഗെയിമിനനുസരിച്ച് എല്ലാ താരങ്ങളും കളിച്ചതാണ് വിജയ രഹസ്യം. വമ്പന്‍ ക്ലബുകളില്‍ പോയി റിസര്‍വ് ബഞ്ചിലിരിക്കാതെ കേരള ത്തില്‍ തന്നെ കുറച്ചുനാള്‍ കൂടി കളിക്കണമെന്ന് ഉപദേശവും കോച്ച് നല്‍കി. ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയത് മിസോറാമായിരുന്നുവെന്ന് ക്യാപ്റ്റന്‍ രാഹുല്‍ പറഞ്ഞു. പരിശീലനത്തിനും ഗ്രൌണ്ടുകളുടെ നവീകരണത്തിനും പ്രാധാന്യം നല്‍കുമെന്ന് സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്‍റും പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിനയന്‍ തിരുവനന്തപുരം ജില്ലാ ഘടകമാണ് സ്വീകരണം സംഘടിപ്പിച്ചത്.