LiveTV

Live

Sports

നേപ്പാളിന് ഏകദിന പദവി; ഇത് ചരിത്രനേട്ടം

നേപ്പാളിന് ഏകദിന പദവി; ഇത് ചരിത്രനേട്ടം
Summary
ലോക ക്രിക്കറ്റ് ഭൂപടത്തില്‍ ഇനി നേപ്പാളുമുണ്ടാകും.

ലോക ക്രിക്കറ്റ് ഭൂപടത്തില്‍ ഇനി നേപ്പാളുമുണ്ടാകും. വെറുതെ പേരുകാരായല്ല, നല്ല അന്തസായി കളിച്ച് ജയിച്ചിട്ട്. ആദ്യമായി അന്താരാഷ്ട്ര ഏകദിന പദവി സ്വന്തമാക്കി ചരിത്രം രചിച്ചിരിക്കുകയാണ് നേപ്പാള്‍. ഓള്‍ഡ് ഹരാരിയന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പാപ്പുവ ന്യൂ ഗിനിയയെ തകര്‍ത്താണ് നേപ്പാള്‍ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

നേപ്പാള്‍, പാപ്പുവ ന്യൂ ഗിനിയ, ഹോങ്കോങ് എന്നീ ടീമുകളായിരുന്നു ഏകദിന പദവിക്കായി കളിത്തിലിറങ്ങിയത്. ഗിനിയക്കെതിരെ സന്ദീപ് ലാമിച്ചാനെയുടെയും ദീപേന്ദ്ര ഐരെയുടേയും തീപ്പൊരി പന്തുകളാണ് നേപ്പാളിന് വിജയം സമ്മാനിച്ചത്. ഇരുവരും നാലു വിക്കറ്റുകള്‍ വീതം വീഴ്‍ത്തിയതോടെ പിഎന്‍ജി ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. നേപ്പാളിനോട് തോറ്റതോടെ പാപ്പുവ ന്യൂ ഗിനിയക്ക് ഏകദിന പദവി നഷ്ടമാവുകയും ചെയ്തു.

നേപ്പാളില്‍ ക്രിക്കറ്റിനോടുള്ള സമീപനത്തില്‍ നാടകീയ മാറ്റം വരുത്താന്‍ ഈ നേട്ടത്തിനാകുമെന്ന് മത്സരശേഷം നായകന്‍ പരസ് ഖദ്ക പ്രത്യാശിച്ചു. ''ഞങ്ങള്‍ക്ക് കൃത്യമായ ഒരു മാനേജ്മെന്‍റ് ആവശ്യമാണ്. നല്ലൊരു മാനേജ്മെന്‍റും കൃത്യമായ ഭരണസംവിധാനവുമുണ്ടെങ്കില്‍ നാട്ടില്‍ ക്രിക്കറ്റ് വളരും. നേപ്പാള്‍ ക്രിക്കറ്റിനെ നയിക്കാന്‍ എന്തൊക്കെ സംഭവിച്ചാലും ഒരു മാനേജ്മെന്‍റിനെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.