LiveTV

Live

Sports

ലോക്കല്‍ ട്രെയ്നില്‍ യാത്ര ചെയ്ത് ഇന്ത്യന്‍ താരം; അമ്പരപ്പോടെ യാത്രക്കാര്‍ 

ലോക്കല്‍ ട്രെയ്നില്‍ യാത്ര ചെയ്ത് ഇന്ത്യന്‍ താരം; അമ്പരപ്പോടെ യാത്രക്കാര്‍ 
Summary
ദക്ഷിണാഫ്രിക്കന്‍ പരമ്പര കഴിഞ്ഞ് മുംബൈയിലെത്തിയ താക്കൂര്‍ നാട്ടിലേക്ക് മടങ്ങിയത് ലോക്കല്‍ ട്രെയ്നില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് വിളി എത്തിയാല്‍ തന്നെ പലരും താരങ്ങളാകുന്ന ഇക്കാലത്ത് വ്യത്യസ്തനാകുകയാണ് ഷര്‍ദുല്‍ താക്കൂറെന്ന യുവ ബൗളര്‍. ടീം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പര കഴിഞ്ഞ് മുംബൈയിലെത്തിയ താക്കൂര്‍ നാട്ടിലേക്ക് മടങ്ങിയത് ലോക്കല്‍ ട്രെയ്നില്‍. മുംബൈയില്‍ നിന്ന് പാല്‍ഗാറിലേക്കായിരുന്നു താക്കൂറിന്‍റെ യാത്ര. ഏകദിന-ടി20 മത്സരങ്ങള്‍ക്കായാണ് താക്കൂര്‍ ടീം ഇന്ത്യക്കൊപ്പം ചേര്‍ന്നത്. രണ്ട് മത്സരങ്ങളില്‍ മാത്രമെ താക്കൂറിന് അവസരം ലഭിച്ചുള്ളൂ. രണ്ട് വിക്കറ്റും ഈ 26 കാരന്‍ വീഴ്ത്തി.

ലോക്കല്‍ ട്രെയ്നില്‍ യാത്ര ചെയ്ത് ഇന്ത്യന്‍ താരം; അമ്പരപ്പോടെ യാത്രക്കാര്‍ 

ലോക്കല്‍ ട്രെയ്ന്‍ യാത്രയെക്കുറിച്ച് താക്കൂറിന്‍റെ വാക്കുകള്‍ ഇങ്ങനെ; ആ സമയത്ത് ഇന്ത്യന്‍ താരമാണെന്ന കാര്യമൊന്നും ആലോചി ച്ചില്ല, മുംബൈയിലെത്തി ലോക്കല്‍ ട്രെയ്നില്‍ കയറുമ്പോള്‍ പാല്‍ഗറിലുള്ള വീട്ടില്‍ വേഗം എത്തണമെന്നത് മാത്രമായിരുന്നു മനസ്സില്‍, ഹെഡ് സെറ്റില്‍ പാട്ടു കേട്ട് ഇരുന്ന ഞാന്‍ മറ്റു യാത്രക്കാര്‍ എന്നെ തിരിച്ചറിയുമെന്ന കാര്യമൊന്നും ആലോചിച്ചില്ല, പക്ഷേ, മറ്റു യാത്രക്കാര്‍ എന്നെ അദ്ഭുതത്തോടെ നോക്കിയതാണ് കണ്ടത്, ചില കോളേജ് വിദ്യാര്‍ത്ഥികള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്ത് നോക്കുകയായിരുന്നു, അവര്‍ക്ക് ഞാന്‍ തന്നെയാണോ എന്ന് സംശയമായിരുന്നു,’ ഷര്‍ദുല്‍ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ താക്കൂറിന്‍റെ പ്രകടനം സെലക്ടര്‍മാര്‍ക്ക് ബോധിച്ചുവെന്ന് വേണം കരുതാന്‍. ത്രിരാഷ്ട്ര ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ താക്കൂറിനും അവസരം ലഭിച്ചിട്ടുണ്ട്. ഈ മാസം ആറിനാണ് പരമ്പര തുടങ്ങുന്നത്. ശ്രീലങ്കയും ബംഗ്ലാദേശുമാണ് മറ്റു ടീമുകള്‍. മികവ് ത്രിരാഷ്ട്ര പരമ്പരയിലും പുറത്തെടുക്കാനാവുമെന്നും അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ നിര ബൗളര്‍മാര്‍ക്ക് ടീം ഇന്ത്യ വിശ്രമം നല്‍കിയിട്ടുണ്ട്.