LiveTV

Live

Sports

അയ്മെറിക് ലാപ്പോര്‍ട്ടെ ഇനി മാഞ്ചസ്റ്റര്‍ സിറ്റി താരം

അയ്മെറിക് ലാപ്പോര്‍ട്ടെ ഇനി മാഞ്ചസ്റ്റര്‍ സിറ്റി താരം
Summary
സിറ്റിയുടെ പ്രതിരോധ താരങ്ങളായ ക്യാപ്റ്റന്‍ വിന്‍സെന്‍റ് കൊംപനിയും, ജോണ്‍ സ്റ്റോണും പരിക്കിന്‍റെ പിടിയിലാണ്

ഫ്രഞ്ച് പ്രതിരോധ താരം അയ്മെറിക് ലാപ്പോര്‍ട്ടെ ഇനി മാഞ്ചസ്റ്റര്‍ സിറ്റി താരം. സ്പാനിഷ് ക്ലബ്ബ് അതലറ്റികോ ബില്‍ബാവോയില്‍ നിന്ന് 57 മില്യന്‍ പൌണ്ടിനാണ് താരത്തെ സിറ്റി ടീമില്‍ എത്തിച്ചത്. 2023 വരെയാണ് ലാപോര്‍ട്ടയുമായുള്ള കരാര്‍. 23 കാരനായ ലാപോര്‍ട്ടെ കഴിഞ്ഞ നാല് വര്‍ഷമായി ബില്‍ബാവോ ടീമിലെ സജീവ സാന്നിധ്യമായിരുന്നു. സിറ്റിയുടെ പ്രതിരോധ താരങ്ങളായ ക്യാപ്റ്റന്‍ വിന്‍സെന്‍റ് കൊംപനിയും, ജോണ്‍ സ്റ്റോണും പരിക്കിന്‍റെ പിടിയിലാണ്. ഇത് മറികടക്കാനാണ് പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള ലാപോര്‍ട്ടയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്.