LiveTV

Live

Sports

അണ്ടര്‍ 19 ലോകകപ്പ്; പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

അണ്ടര്‍ 19 ലോകകപ്പ്; പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍
Summary
203 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയമാണ് പരമ്പരാഗത വൈരികള്‍ക്കെതിരെ ഇന്ത്യന്‍ കുട്ടികള്‍ സ്വന്തമാക്കിയത്.

അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ പാകിസ്താനെ 203 റണ്‍സിന് പാകിസ്താനെ തകര്‍ത്ത് ഇന്ത്യ കലാശപ്പോരിന് അര്‍ഹത നേടി. 273 റണ്‍ വിജയലക്ഷ്യം പിന്നിടിറങ്ങിയ പാകിസ്താനെ കേവലം 69 റണ്‍സിന് ചുരുട്ടികൂട്ടിയാണ് ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കിയത്. നാല് വിക്കറ്റ് വീഴ്ത്തിയ പേസര്‍ ഇശാന്‍ പോറലായിരുന്നു ഇന്ത്യന്‍ ബൊളര്‍മാരില്‍ കൂടുതല്‍ അപകടകാരി, ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ആസ്ത്രേലിയയാണ് ഇന്ത്യയുടെ എതിരാളി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സെടുത്തു. അപരാജിത സെഞ്ചുറി നേടിയ ശുബ്മാന്‍ ഗില്ലിന്റെ(102*) പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപണര്‍മാരായ പൃഥ്വി ഷായും(41) മഞ്ചോത് കല്‍രായും(47) ചേര്‍ന്ന് നല്‍കിയത്. പൃഥ്വി ഷായെ റണ്ണൗട്ടാക്കിയ മുഹമ്മദ് മുസ തന്നെയാണ് കല്‍രായെ കീപ്പറുടെ കൈകളിലെത്തിച്ചതും. മൂന്നാമനായിറങ്ങിയ ശുഭ്മാന്‍ ഗില്‍ ടീമിനെ ഒറ്റക്ക് നയിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഏഴ് ബൗണ്ടറികളുടെ മികവില്‍ 94 പന്തില്‍ 102 റണ്‍സ് നേടിയ ക്ലീന്‍ ഇന്നിംങ്‌സായിരുന്നു ഗില്ലിന്റേത്.

ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും ഗില്‍ മറുതലയ്ക്കല്‍പിടിച്ചു നിന്നു. ആറാം വിക്കറ്റില്‍ അന്‍കുല്‍ റോയ്(33)ക്കൊപ്പം ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 66 റണ്‍സും ഇന്ത്യന്‍ ഇന്നിംങ്‌സില്‍ നിര്‍ണ്ണായകമായി. ഓപണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം മുതലാക്കാതെ മധ്യനിരയും വാലറ്റവും മടങ്ങിയപ്പോഴും ശുഭ്മാന്‍ ഗില്ലിന്റെ അപരാജിത സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ടസ്‌കോര്‍ സമ്മാനിച്ചത്.

പാക് ബൗളര്‍മാരില്‍ മുഹമ്മദ് മുസ നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലു പത്ത് ഓവറില്‍ 67 റണ്‍സ് വഴങ്ങി. മധ്യനിരയെ തകര്‍ത്താണ് അര്‍ഷാദ് ഇഖ്ബാല്‍ മൂന്ന് വിക്കറ്റ് നേടിയത്.