LiveTV

Live

Sports

മിന്നലാട്ടവുമായി ധോണി വീണ്ടും

മിന്നലാട്ടവുമായി ധോണി വീണ്ടും
Summary
95 റണ്‍സെടുത്ത ഉപുല്‍ തരംഗയുടെ വീഴ്ചയാണ് ലങ്കയുടെ നടുവൊടിച്ചത്

സ്റ്റമ്പിന് പിന്നില്‍ മിന്നല്‍ പ്രകടനവുമായി മഹേന്ദ്ര സിങ് ധോണി വീണ്ടും. ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ധോണി തന്‍റെ മികവ് ഒരിക്കല്‍ കൂടി പുറത്തെടുത്തത്. കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ഉപുല്‍ തരംഗയായിരുന്നു ധോണിയുടെ ഇര. ബോളിന്‍റെ ഫ്ലൈറ്റ് വായിച്ചെടുക്കാന്‍ പരാജയപ്പെട്ട തരംഗയെ സെക്കന്‍ഡുകള്‍ക്കകം ധോണി സ്റ്റമ്പ് ചെയ്യുകയായിരുന്നു. 95 റണ്‍സോടെ നിലകൊള്ളുകയായിരുന്ന തരംഗ വീണതോടെ ലങ്കന്‍ ഇന്നിങ്സ് ആടിയുലഞ്ഞു. ആ സ്റ്റമ്പിംഗ് കാണാം.