LiveTV

Live

Sports

റഷ്യന്‍ ലോകകപ്പിന് യോഗ്യതയില്ലാതെ ഇറ്റലി 

റഷ്യന്‍ ലോകകപ്പിന് യോഗ്യതയില്ലാതെ ഇറ്റലി 
Summary
സ്വീഡനെതിരായ രണ്ടാം പാദ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്

ലോകകപ്പ് ഫുട്ബോള്‍ പ്ലേ ഓഫില്‍ ഇറ്റലിക്ക് തിരിച്ചടി. സ്വീഡനെതിരായ രണ്ടാം പാദ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്. ആദ്യ പാദ മത്സരത്തില്‍ സ്വീഡന് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. 60 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ലോകകപ്പില്‍ ഇറ്റലിയുടെ സാന്നിധ്യമില്ലാതാകുന്നത്.

ഇറ്റലിയുടെ സ്വന്തം മൈതാനത്ത് ആര്‍ത്തുവിളിക്കുന്ന കാണികള്‍ക്കു മുന്നില്‍ ലോകകപ്പ് സ്വപ്നവുമായി പന്തു തട്ടിയ അസൂറിപ്പടയക്ക് സ്വീഡനെതിരെ ഒരു ഗോള്‍ പോലും നേടാനായില്ല. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്തു കൈവശം വെച്ച ഇറ്റലിക്ക് ഒറിക്കല്‍ പോലും സ്വീഡിഷ് പ്രതിരോധം ഭേദിക്കാനായില്ല. ശക്തമായ പ്രതിരോധത്തില്‍ ഒരു ഗോള്‍ പോലും നേടാനാകാതെ സമനിലയില്‍ പിരിയേണ്ടി വന്ന തോടെ ഇറ്റലിയുടെ ലോകകപ്പ് സ്വപ്നം പൊലിഞ്ഞു. മഞ്ഞക്കാര്‌‍ഡുകളുടെ അതിപ്രസരം കൂടി കണ്ട മത്സരമായിരുന്നു . 9തവണയാണ് റഫറി മഞ്ഞക്കാര്‍ഡ് പുറത്തെടുത്തത്.

യോഗ്യതാ റൌണ്ടിലെ മോശം പ്രകടനമാണ് ഇറ്റലിയെ പ്ലേ ഓഫിലേക്ക് തള്ളിവിട്ടത്. ഇറ്റലി പുറത്തായതോടെ ജിയാന്‍ലൂജി ബഫണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ രാജ്യാന്തര കരിയറിനും അവസാനമായി. നാല് തവണ ലോകകപ്പ് നേടിയ ചരിത്രമുള്ള ഇറ്റലിയുടെ സാന്നിധ്യം ഇല്ലാത്ത മൂന്നാമത്തെ ലോകകപ്പാണ് നടക്കാന്‍ പോകുന്നത്. 1930ല്‍ യൂറഗ്വായിലും 1958ല്‍ സ്വീഡിനിലും മാത്രമാണ് ലോകകപ്പില്‍ ഇറ്റലിയുടെ സാന്നിധ്യം ഇല്ലാതായത്.