LiveTV

Live

Sports

ഡിവില്ലിയേഴ്‍സ് കസറി; 19 പന്തില്‍ അര്‍ധശതകം

ഡിവില്ലിയേഴ്‍സ് കസറി; 19 പന്തില്‍ അര്‍ധശതകം
Summary
ബോളര്‍മാരെ 'പഞ്ഞിക്കിടാന്‍' യാതൊരു മടിയുമില്ലാത്ത ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‍സ്.

ബോളര്‍മാരെ 'പഞ്ഞിക്കിടാന്‍' യാതൊരു മടിയുമില്ലാത്ത ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‍സ്. പേസറായാലും സ്പിന്നറര്‍ ആയാലും അവരെ അടിച്ചു അതിര്‍ത്തി കടത്താനുള്ള ഡിവില്ലിയേഴ്‍സിന്റെ വിരുത് ലോകം കണ്ടിട്ടുള്ളതാണ്. കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ് എന്നതാണ് ഈ താരത്തിന്റെ ഉന്നം.

ഡിവില്ലിയേഴ്‍സ് കസറി; 19 പന്തില്‍ അര്‍ധശതകം

ഐപിഎല്‍ മാതൃകയില്‍ ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ച റാം സ്ലാം ട്വന്റി 20 യിലും എബി പൊട്ടിത്തെറിച്ചു. ഹൈവെല്‍ഡ് ലയണ്‍സിന്റെ ബോളര്‍മാരായിരുന്നു എബിയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. ഗാലറിക്ക് പുറത്തേക്ക് പായിച്ച സിക്സറടക്കം അഞ്ച് സിക്സറുകളുടെ അകമ്പടിയോടെ 19 പന്തില്‍ നിന്ന് എബി അര്‍ധ ശതകം തികച്ചു. എബിയുടെ അതേ ആക്രമണ ശൈലിയില്‍ തന്നെ ആയിരുന്നു നായകന്‍ ആല്‍ബി മോര്‍ക്കലും. ലയണ്‍സിന്റെ ബോളര്‍മാരെ തച്ചു തകര്‍ത്ത മോര്‍ക്കല്‍ 16 പന്തില്‍ നിന്ന് 41 റണ്‍സാണ് അടിച്ചുകൂട്ടിയത്.