LiveTV

Live

Sports

വിപണിമൂല്യം:  കോഹ്‌ലി മെസിയുടെ മുന്നില്‍ തന്നെ 

വിപണിമൂല്യം:  കോഹ്‌ലി മെസിയുടെ മുന്നില്‍ തന്നെ 
Summary
കരിയറിന്റെ അത്യുന്നതങ്ങളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി

കരിയറിന്റെ അത്യുന്നതങ്ങളിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി. റെക്കോര്‍ഡുകള്‍ മറികടക്കുകയും സൃഷ്ടി ക്കുകയുമാണ് ഈ 28കാരന്‍. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ സ്വന്തമാക്കിയവരില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ വിരാട് കോഹ്ലി. ഇനി മറികടക്കാനുള്ളത് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ്. നിലവിലെ ഫോം നോക്കുകയാണെങ്കില്‍ കോഹ്ലിക്കതിന് കഴിയുമെന്നാണ് വിദഗ്ധന്മാര്‍ വിലയിരുത്തുന്നത്. അതേസമയം കോഹ് ലിക്ക് ലഭിച്ചിരിക്കുന്നത് മറ്റൊരു നേട്ടം. അമേരിക്കന്‍ ബിസിനസ് മാസികയായ ഫോബ്‌സിന്റെ കണക്കുപ്രകാരം ലോകത്തെ ഏറ്റവും വിപണിമൂല്യമുള്ള കായികതാരങ്ങളില്‍ കോഹ്ലി ഫുട്‌ബോള്‍ ഇതിഹാസം മെസിയെ വീണ്ടും മറികടന്നുവെന്നാണ്.

വിപണിമൂല്യം:  കോഹ്‌ലി മെസിയുടെ മുന്നില്‍ തന്നെ 

കഴിഞ്ഞ വര്‍ഷവും മെസിയുടെ മുന്നിലായിരുന്നു കോഹ് ലി. പട്ടികയില്‍ മെസി ഒമ്പതാം സ്ഥാനത്തും കോഹ്‌ലി ഏഴാം സ്ഥാനത്തുമാണ്. കോഹ്‌ലിയുടെ വിപണിമൂല്യം 14.5 മില്യണ്‍ ഡോളറും മെസിയുടെത് 13.5മില്യണ്‍ ഡോളറുമാണ്. ഒന്നാം സ്ഥാനം ടെന്നീസ് ഇതിഹാസം സ്വിസ് ടെന്നീസ് താരം റോജര്‍ ഫെഡറര്‍ ആണ്. മൂല്യം 37.2മില്യണ്‍ ഡോളര്‍. രണ്ടാം സ്ഥാനം അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ലെബോണ്‍ ജെയിംസ്(33.4 മില്യണ്‍) മൂന്നാം സ്ഥാനത്ത് ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടാണ്(27 മില്യണ്‍). ആദ്യ പത്തില്‍ കോഹ് ലിയെക്കൂടാതെ ക്രിക്കറ്റ് താരങ്ങളാരുമില്ല. ഫുട്‌ബോള്‍ ലോകത്ത് നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 21.5മില്യണ്‍ ഡോളറുമായി നാലാം സ്ഥാനത്താണ് റൊണാള്‍ഡോ.