LiveTV

Live

Sports

ഇന്ത്യ- ആസ്ട്രേലിയ അവസാന ഏകദിനം ഇന്ന്

Summary
ബെംഗളൂരു ഏകദിനം വിജയിച്ച ഓസീസ് ആത്മവിശ്വാസത്തിലാണ്

ഇന്ത്യ- ആസ്ട്രേലിയ അവസാന ഏകദിനം ഇന്ന്. അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കാനാണ്ഇന്ത്യയുടെ ശ്രമം. ബെംഗളൂരു ഏകദിനം വിജയിച്ച ഓസീസ് ആത്മവിശ്വാസത്തിലാണ്. നാഗ്പൂരിലാണ് മത്സരം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തോല്‍വിക്കറ മായ്ക്കാന്‍ ടീം ഇന്ത്യ. പരമ്പര നഷ്ടപ്പെട്ട ഓസീസ് അവസാന ഏകദിനത്തില്‍ മുഖം മിനുക്കല്‍ ലക്ഷ്യമിടുന്നു. ഓപ്പണിങില്‍ രോഹിത് ശര്‍മയും അജിങ്കെ രഹാനെയും വെടിക്കെട്ടി ന് തിരികൊളുത്താന്‍ ഹര്‍ദീക്ക് പാണ്ഡ്യയും മനീഷ് പാണ്ഡ്യയും പ്രാപ്തരാണ്.

വിരാട് കോഹ്ലിയുടേയും മനീഷ് പാണ്ഡ്യയും ഫോമിലേക്കുയരാത്തത് ഇന്ത്യക്ക് തലവേദനയാണ്. ബൌളിങ്ങില്‍ ഉമേഷ് യാദവിന്റെ പ്രകടനം ആശ്വാസമാണ്. മറുവശത്ത് പരന്പര നഷ്ടപ്പെട്ട സ്റ്റീവ് സ്മിത്തും സംഘവും ആശ്വാസജയമാണ് ലക്ഷ്യമിടുന്നത്. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും ഒരിക്കല്‍ കൂടി തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെയ്ക്കുമെന്നാണ് മാനേജ്മെന്റ് പ്രതീക്ഷ.

ട്രാവിസ് ഹെഡും സ്റ്റീവ് സ്മിത്തും ഫോമിലെക്കുയരേണ്ടതുണ്ട്. ബൌളിങ്ങില്‍ കെയ്ന്‍ റിച്ചാര്‍ഡ്സണും കുല്‍ട്ടര്‍ നൈലും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാക്ക് വെല്ലുവിളിയാണ്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് നാഗ്പൂരില്‍ ഒരുക്കിയിരിക്കുന്നത്.