LiveTV

Live

Sports

ഭാജിയുടെ ജിഎസ്‍ടി ട്രോള്‍ ഏറ്റെടുത്ത് നവമാധ്യമങ്ങള്‍

ഭാജിയുടെ ജിഎസ്‍ടി ട്രോള്‍ ഏറ്റെടുത്ത് നവമാധ്യമങ്ങള്‍
Summary
ഏറ്റവുമൊടുവില്‍ ഭാജിയുടെ ജിഎസ്‍ടി ട്രോളാണ് നവമാധ്യമങ്ങള്‍ ഏറ്റെടുത്ത് ഹിറ്റാക്കിയിരിക്കുന്നത്.

കളിക്കളത്തിന് അകത്തും പുറത്തും ഹര്‍ഭജന്‍ സിങിന്റെ നര്‍മരസം പ്രസിദ്ധമാണ്. ഏറ്റവുമൊടുവില്‍ ഭാജിയുടെ ജിഎസ്‍ടി ട്രോളാണ് നവമാധ്യമങ്ങള്‍ ഏറ്റെടുത്ത് ഹിറ്റാക്കിയിരിക്കുന്നത്.

ഭാജിയുടെ ജിഎസ്‍ടി ട്രോള്‍ ഏറ്റെടുത്ത് നവമാധ്യമങ്ങള്‍

കേന്ദ്ര സര്‍ക്കാര്‍ മുന്നൊരുക്കങ്ങളൊന്നും കൂടാതെ നടപ്പാക്കിയ ജിഎസ്‍ടിയായിരുന്നു ഭാജിയുടെ ട്രോള്‍ വിഷയം. ട്വീറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിന് ആളുകളാണ് റീട്വീറ്റ് ചെയ്തത്. 'റസ്റ്ററന്റില്‍ നിന്നും അത്താഴം കഴിച്ച് ബില്‍ കൊടുത്തപ്പോള്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തനിക്കൊപ്പം ഭക്ഷണം കഴിച്ചതു പോലെ തോന്നിപ്പോയി' എന്നായിരുന്നു ഹര്‍ഭജന്റെ ട്വീറ്റ്. നേരത്തെ ആസ്‌ട്രേലിയയുടെ മോശം പ്രകടനത്തിന്റെ പേരില്‍ മുന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് ഒരിക്കല്‍ കൂടി തിരിച്ചുവന്ന് ബാറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഭാജിയുടെ ജിഎസ്‍ടി ട്രോള്‍ ഏറ്റെടുത്ത് നവമാധ്യമങ്ങള്‍