LiveTV

Live

Sports

ബംഗളൂരുവില്‍ ആസ്‌ട്രേലിയക്ക് ജയം 

ബംഗളൂരുവില്‍ ആസ്‌ട്രേലിയക്ക് ജയം 
Summary
ബംഗളൂരു ഏകദിനത്തില്‍ ആസ്‌ട്രേലിയക്ക് ജയം.

ബംഗളൂരു ഏകദിനത്തില്‍ ആസ്‌ട്രേലിയക്ക് ജയം. 21 റണ്‍സിനാണ് ആസ്‌ട്രേലിയ വിജയിച്ചത്. 335 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 313 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ കംഗാരുപ്പടക്ക് ഒരു മത്സരത്തില്‍ വിജയിക്കാനായി. അവസാന ഏകദിനം ഞായറാഴ്ച നാഗ്പൂരില്‍ നടക്കും. തുടര്‍ച്ചയായി പത്ത് മത്സരങ്ങളില്‍ ജയമെന്ന റെക്കോര്‍ഡിന് ഇന്ത്യ ഇനിയും കാത്തിരിക്കണം. 67 റണ്‍സെടുത്ത കേദാര്‍ ജാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആസ്‌ട്രേലിയക്കായി കെയിന്‍ റിച്ചാര്‍ട്‌സണ്‍ മൂന്നും കൗള്‍ട്ടര്‍ നെയില്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

രഹാനയും രോഹിതും ചേര്‍ന്ന് ചുട്ടമറുപടിയാണ് നല്‍കിയത്. രോഹതിനെ അറ്റത്ത് നിര്‍ത്തി രഹാനെയാണ് അടി തുടങ്ങിയത്. രോഹിത് ടോപ് ഗിയറിലായതോടെ ആസ്‌ട്രേിയന്‍ ബൗളര്‍മാര്‍ വിയര്‍ത്തു. 106 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി 18.2 ഓവറിലാണ് ഇവര്‍ വേര്‍പിരിയുന്നത്.

ബംഗളൂരുവില്‍ ആസ്‌ട്രേലിയക്ക് ജയം 

രഹാനെയാണ്(53) ആദ്യം പുറത്തായത്. പിന്നാലെ 65 റണ്‍സെടുത്ത രോഹിതും മടങ്ങി. കോഹ്‌ലിയുമൊത്തുളള ഓട്ടത്തിനിടെയുണ്ടായ ആശയക്കുഴപ്പമാണ് രോഹിതിന് വിനയായത്. അതിലുപരി സ്റ്റീവന്‍ സ്മിത്തിന്റെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങും. നായകന്‍ കോഹ്‌ലിക്ക് 21 റണ്‍സിന്റെ ആയുസെ ഉണ്ടായുളളൂ. കൗള്‍ട്ടര്‍ നെയ്ല്‍ ഇന്ത്യന്‍ നായകന്റെ സ്റ്റമ്പിളക്കി. ഹര്‍ദ്ദിക്ക് പാണ്ഡെ ഇന്‍ഡോറില്‍ അവസാനിപ്പിച്ചിടത്തുനിന്നു തന്നെ തുടങ്ങി. എന്നാല്‍ 41 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അതും തനത് ശൈലിയില്‍. മൂന്നു സിക്‌സറും ഒരു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ വെടിക്കെട്ട്. എന്നാല്‍ കേദാര്‍ ജാദവ്(67) മനീഷ് പാണ്ഡെ(33) എന്നിവര്‍ പൊരിതിയെങ്കിലും ജയത്തിലേക്ക് അത് പോരായിരുന്നു. ധോണിയെയും(13) ക്രീസില്‍ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല.

ആദ്യ ഇന്നിങ്സ് റിപ്പോര്‍ട്ട്;

തകര്‍പ്പന്‍ തുടക്കം മുതലാക്കാനാവാതെ പോയപ്പോള്‍ ബംഗളൂരു ഏകദിനത്തില്‍ ഇന്ത്യക്ക് 335 റണ്‍സ് വിജയലക്ഷ്യം. ആസ്‌ട്രേലിയ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 334 റണ്‍സെടുത്തത്. കണ്ണഞ്ചിപ്പിക്കുന്ന തുടക്കമാണ് വാര്‍ണറും ഫിഞ്ചും കംഗാരുക്കള്‍ക്കായി നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സഖ്യം ഒരോവറില്‍ പത്ത് റണ്‍സ് എന്ന റണ്‍റേറ്റില്‍ കാര്യങ്ങള്‍ നീക്കി. ഇതിനിടെ വാര്‍ണര്‍ സെഞ്ച്വറി പിന്നിട്ടു. 119 പന്തില്‍ നിന്ന് 124 റണ്‍സാണ് വാര്‍ണര്‍ അടിച്ചെടുത്തത്. ഒടുവില്‍ വാര്‍ണറെ കേദാര്‍ ജാദവാണ് മടക്കിയത്. തന്റെ 100ാം മത്സരത്തില്‍ സെഞ്ച്വറി നേടിയെന്ന നേട്ടവും വാര്‍ണര്‍ സ്വന്തം പേരിലാക്കി.

231 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഇവര്‍ പടുത്തുയര്‍ത്തിയത്. അതും 34.1 ഓവറില്‍. എന്നാല്‍ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഫിഞ്ചിനെ(94)ഉമേഷ് യാദവ് വീഴ്ത്തി. ഇരുവരും പുറത്തായതോടെ സ്‌കോറിങ്ങിന്റെ വേഗത കുറഞ്ഞു. പിന്നാലെ വന്ന നായകന്‍ സ്മിത്ത്(3) വേഗത്തില്‍ പുറത്തായതും കംഗാരുക്കളെ മുറിവേല്‍പിച്ചു. ട്രാവിസ് ഹെഡും( 29) പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും(43 ) ചേര്‍ന്നാണ് ടീം സ്‌കോര്‍ 300 കടത്തിയത്. മാര്‍ക്ക്സ് സ്റ്റോയിണിസിന്റെ(15)ഇന്നിങ്സ് സ്കോറിങ്ങിന് വേഗതകൂട്ടി. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. കേദാര്‍ ജാദവിനാണ് ശേഷിക്കുന്ന വിക്കറ്റ്.

ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 46 പന്തുകളില്‍ നിന്നാണ് വാര്‍ണര്‍ അര്‍ധശതകം പൂര്‍ത്തിയാക്കിയത്. ആക്രമണോത്സുക ബാറ്റിംഗിന്‍റെ ചെപ്പ് തുറന്ന വാര്‍ണറും ഫിഞ്ചും ഒന്നാം വിക്കറ്റില്‍ നൂറ് റണ്‍സ് തുന്നിച്ചേര്‍ത്തിട്ടുണ്ട്. ഭൂംറ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കി. മുഹമ്മസ് സമി, ഉമേഷ് യാദവ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ പകരക്കാരായി ടീമില്‍ ഇടം നേടി. പരമ്പര തൂത്തുവാരുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.